Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിദേശ ഉംറ തീർഥാടകർ സൗദിയിലെത്തിത്തുടങ്ങി; ആദ്യസംഘമെത്തിയത്​ നൈജീരിയയിൽ നിന്ന്​
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശ ഉംറ തീർഥാടകർ...

വിദേശ ഉംറ തീർഥാടകർ സൗദിയിലെത്തിത്തുടങ്ങി; ആദ്യസംഘമെത്തിയത്​ നൈജീരിയയിൽ നിന്ന്​

text_fields
bookmark_border

ജിദ്ദ: വിദേശ ഉംറ തീർഥാടകരുടെ വരവ്​ തുടങ്ങി. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ വെള്ളിയാഴ്ച രാ​ത്രി മുതലാണ്​​ തീർഥാടകരുടെ വരവ്​ തുടങ്ങിയത്​. ആഗസ്​റ്റ്​ ഒമ്പത്​ മുതൽ വിദേശ തീർഥാടകർക്കായുള്ള​ ഉംറ വിസ നടപടികൾ ആരംഭിച്ചതായി ഹജ്ജ്​ ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നൈജീരിയയിൽ നിന്നാണ്​ ആദ്യ സംഘമെത്തിയത്​. ജിദ്ദ വിമാനത്താവളത്തിലെത്തിയ സംഘത്തെ നൈജീരിയൻ കോൺസൽ ജനറലും ഹജ്ജ്​, ഉംറ ദേശീയ സമിതി അംഗങ്ങളും ചേർന്ന്​ പൂക്കളും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു.

സ്വീകരണത്തിനു ശേഷം തീർഥാടകർ മദീനയിലേക്ക്​ തിരിച്ചു. ഏതാനും ദിവസത്തെ മദീന സന്ദർശനത്തിനു ശേഷമായിരിക്കും ഉംറ നിർവഹിക്കാൻ ഇവർ മക്കയിലേക്ക്​ തിരിക്കുക. മക്കയിലും മദീനയിലും ഉയർന്ന നിലവാരത്തിലുള്ള താമസം, ഗതാഗതം, ഭക്ഷണം എന്നിവ സജ്ജീകരിച്ചതായി ഹജ്ജ്​ ഉംറ ദേശീയ സമിതി അംഗം ഹാനി അൽഉമൈരി പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകൾ ഉംറ നിർവഹിക്കാനായി ഇന്നു മുതൽ എത്തി തുടങ്ങും. ഹജ്ജ്​ഉംറ മന്ത്രാലയവുമായി സഹകരിച്ച്​ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും​​ ഇരുഹറമുകളിലേക്കുള്ള തീർഥാടകരുടെ പ്രവേശനങ്ങളെന്നും ​ഹജ്ജ്​ ഉംറ ദേശീയ സമിതി അംഗം പറഞ്ഞു.

ഏകദേശം അഞ്ച്​ മാസത്തിനു ശേഷമാണ്​ വിദേശത്തു നിന്നുള്ള ഉംറ തീർഥാടനം പുനരാരംഭിക്കുന്നത്​. ഇത്​ രണ്ടാം തവണയാണ്​ ഉംറ തീർഥാടനം പുനരാരംഭിക്കുന്നത്​. കോവിഡ്​ ആദ്യം റിപ്പോർട്ട്​ ചെയ്​ത ഉടനെ മുൻകരുതലെന്നോണം​ വിദേശ, ആഭ്യന്തര ഉംറ തീർഥാടനം ഏകദേശം ഏഴ്​ മാസത്തോളം നിർത്തിവെച്ചിരുന്നു. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കുറവ്​ വന്നതോടെ​ ആഭ്യന്തര, വിദേശ ഉംറ തീർഥാടനം പുനരാരംഭിച്ചിരുന്നു. മൂന്ന്​ മാസത്തോളം വിദേശ രാജ്യങ്ങളിൽ നിന്ന്​ തീർഥാടകരെത്തുകയും ചെയ്​തിരുന്നു. കോവിഡ്​ വൈറസി​െൻറ പുതിയ വകഭേദം ​ചില രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തതും വിമാന സർവീസുകൾ നിർത്തലാക്കിയതും കാരണം വിദേശത്തു നിന്നുള്ള ഉംറ തീർഥാടനം വീണ്ടും നിർത്തലാക്കാൻ ഹജ്ജ്​ ഉംറ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

കോവിഡ്​ സാഹചര്യം ഇ​പ്പോഴും നിലനിൽക്കുന്നതിനാൽ വിദേശ ഉംറ തീർഥാടകരുടെ ​​പ്രവേശനത്തിനു കർശനമായ ആരോഗ്യ നിബന്ധകളാണ് ഹജ്ജ്​ ഉംറ മന്ത്രാലയം​ നിശ്ചയിച്ചിരിക്കുന്നത്​. ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്​ തീർഥാടകന്​ കുറഞ്ഞത്​ 18 വയസ്സ്​ പ്രായമുണ്ടാകണമെന്നാണ്​. കൂടാതെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ, അസ്ട്രസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ നാല്​ കോവിഡ്​ പ്രതിരോധ വാക്സിനുകളിലൊന്ന്​ സ്വീകരിച്ചിരിക്കണം. അതതു രാജ്യങ്ങളിലെ അംഗീകൃത വകുപ്പുകൾ വാക്​സിൻ സർട്ടിഫിക്കറ്റ്​ സാക്ഷ്യപ്പെടുത്തിയിരിക്കണം തുടങ്ങിയവയും വ്യവസ്ഥകളിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaUmrahUmrah pilgrimsSaudi Arabia
News Summary - Foreign Umrah pilgrims begin arriving in Saudi Arabia first group came from Nigeria
Next Story