Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അംബാസഡർ...

സൗദി അംബാസഡർ ലബനാനിലേക്ക്​ മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
സൗദി അംബാസഡർ ലബനാനിലേക്ക്​ മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം
cancel
Listen to this Article

ജിദ്ദ: ലബനാനിലെ സൗദി അംബാസഡർ അവിടേക്ക്​ മടങ്ങുന്നു. സൗദി അംബാസഡർ ലബനാനിലേക്ക്​​ മടങ്ങുന്നുവെന്ന വിവരം​ സൗദി വിദേശകാര്യ മന്ത്രാലയമാണ്​ വ്യക്തമാക്കിയത്​. ലബനാനിലെ മിതവാദ ദേശീയ രാഷ്​ട്രീയ ശക്തികളുടെ ആഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. സൗദി അറേബ്യയുമായും ജി.സി.സി രാജ്യങ്ങളുമായും സഹകരണം വർധിപ്പിക്കുന്നതിനും, സൗദിയേയും ജി.സി.സി കൗൺസിലിനെയും ബാധിക്കുന്ന എല്ലാ രാഷ്​ട്രീയ-സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിനും നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന ലബനാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയും സൗദിയുടെ തീരുമാനത്തിന് കാരണമായെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ പറഞ്ഞു.

ലബനാനിൽ സമാധാനവും സുരക്ഷിതത്വവും നിലനിൽക്കട്ടെയെന്നും അവിടെത്തെ ജനങ്ങൾ സ്ഥിരതയും സുരക്ഷിതത്വവും ആസ്വദിക്കട്ടെയെന്നും അറബ് ആഴത്തിലേക്ക് രാജ്യം മടങ്ങേണ്ടതുണ്ടെന്നും പ്രസ്​താവനയിൽ സൗദി അറേബ്യ പറഞ്ഞു.

സൗദി അറേബ്യക്കെതിരെ ലബനാൻ ഇൻഫർമേഷൻ മന്ത്രി അപമാനകരമായ പ്രസ്താവന നടത്തിയതിനെ തുടർന്ന്​ കഴിഞ്ഞ ഒക്​ടോബറിലാണ്​ സൗദി അറേബ്യ തങ്ങളുടെ അംബാസഡറെ ലബനാനിൽ നിന്ന്​ തിരിച്ചുവിളിച്ചത്​. ലബനാനിൽ നിന്നുള്ള ഇറക്കുമതികൾ നിർത്താനും അന്ന്​ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lebanansaudiarabia
News Summary - Foreign Ministry says Saudi ambassador to Lebanon to return
Next Story