Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ആ​സ്ഥാ​ന​മി​ല്ലാ​ത്ത വി​ദേ​ശ ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ അ​വ​സാ​നി​പ്പി​ക്കും

text_fields
bookmark_border
സൗ​ദി​യി​ൽ ആ​സ്ഥാ​ന​മി​ല്ലാ​ത്ത വി​ദേ​ശ ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ അ​വ​സാ​നി​പ്പി​ക്കും
cancel

അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ

ജി​ദ്ദ: 2024 മു​ത​ൽ രാ​ജ്യ​ത്ത്​ ആ​സ്ഥാ​ന​മി​ല്ലാ​ത്ത വി​ദേ​ശ വാ​ണി​ജ്യ ക​മ്പ​നി​ക​ളു​മാ​യോ സ്ഥാ​പ​ന​ങ്ങ​ളു​മാ​യോ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചു. സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി​യാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ പ്രാ​േ​ദ​ശി​ക ആ​സ്ഥാ​ന​മു​ണ്ടാ​ക​യും അ​ത്​ സൗ​ദി​യി​ൽ അ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന വി​ദേ​ശ ക​മ്പ​നി​ക​ളു​മാ​യാ​ണ്​ 2024 ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ സൗ​ദി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ക​രാ​ർ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഗ​വ​ൺ​മെൻറി​നു​ കീ​ഴി​ലെ ഫ​ണ്ടു​ക​ൾ എ​ന്നി​വ​ക്കാ​ണ്​ നി​​ർ​ദേ​ശം ന​ൽ​കി​യ​ത്. ഗ​വ​ൺ​മെൻറു​മാ​യും ഗ​വ​ൺ​മെൻറ്​ ഏ​ജ​ൻ​സി​ക​ളും ഫ​ണ്ടു​ക​ളു​മാ​യും ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​പോ​കു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ്​ തീ​രു​മാ​നം. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ചോ​ർ​ച്ച കു​റ​ക്കു​ന്ന​തി​നും ചെ​ല​വ്​ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും​കൂ​ടി​യാ​ണി​ത്​​. വി​വി​ധ ഗ​വ​ൺ​മെൻറ്​ ഏ​ജ​ൻ​സി​ക​ൾ വാ​ങ്ങു​ന്ന പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​ചി​ത​മാ​യ പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യും തീ​രു​മാ​ന​ത്തി​ലു​ണ്ട്.

അ​ടു​ത്തി​ടെ ന​ട​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​റ​ത്തി​െൻറ തു​ട​ർ​ച്ച​യെ​ന്നോ​ണം റി​യാ​ദ്​ പ​ദ്ധ​തി​യു​ടെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തി​ന്​ അ​സു​സൃ​ത​മാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം. 24 അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ആ​സ്​​ഥാ​നം റി​യാ​ദി​ലേ​ക്ക്​ മാ​റ്റു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​നു. ഒ​രു നി​ക്ഷേ​പ​ക​നെ​യും സൗ​ദി സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലേ​ക്ക്​​പ്ര​വേ​ശി​ക്കു​ന്ന​തി​നോ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ടു​ന്ന​തി​നോ ഇ​ത്​ ബാ​ധി​ക്കി​ല്ലെ​ന്നും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും 2021ൽ ​പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign companies
News Summary - Foreign companies end up in Saudi Arabia And
Next Story