പടക്കോപ്പുകളുടെ നേർകാഴ്ചയുമായി സായുധസേന പ്രദർശനം തുടങ്ങി
text_fieldsറിയാദ്: യുദ്ധമുഖങ്ങളിലെ പടക്കോപ്പുകളുടെ നേർക്കാഴ്ചയുമായി സൗദി സായുധ സേനാ വിഭാഗത്തിെൻറ പ്രദർശനം റിയാദിൽ തുടങ്ങി. സൈനികായുധ നിർമാണമേഖലയിൽ രാജ്യം കൈവരിച്ച വൻനേട്ടവും മികവും അടയാളപ്പെടുത്തുന്നതാണ് മേള. സൗദിയിൽ തന്നെ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും പടക്കോപ്പുകളും യുദ്ധവാഹനങ്ങളും റിയാദ് ഇൻറർ നാഷനൽ കൺവെൻഷൻ സെൻറിൽ ഒരുക്കിയിട്ടുണ്ട്.
സാധാരണക്കാർക്ക് സൈനിക സന്നാഹങ്ങളെ നേരിൽ കാണാനും പഠിക്കാനും അവസരമൊരുക്കുന്നതാണ് മേള. സ്വദേശി കമ്പനികളോടൊടൊപ്പം വിദേശ സ്ഥാപനങ്ങളും പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്. ആയുധ ഉദ്പാദന രംഗത്തെ നിക്ഷേപത്തില്‍ അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുകയാണ് പ്രദർശനപരിപാടിയുടെ ലക്ഷ്യം. മാര്‍ച്ച് മൂന്ന് വരെ നീളുന്നതാണ് പ്രദര്‍ശനം. കരയിലും കടലിലും ആകാശത്തും ശത്രുവിനെ നേരിടാനും പ്രതിരോധിക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങൾ ഇവിടെ നേരിൽ കാണാം.
ജാവ്സ് വെഹിക്ൾ, ബാൽകൻ എം.കെ.3, ആർമോഡ് ഗൺപോർട്ട് ടുററ്റ്, ആർമോഡ് പേഴ്സനൽ കാരിയർ, െമട്രാസ് വെഹികിൾ, സാൻഡ് കാറ്റ്, ബി.എം.ആർ 600, മിലിട്ടറി ഹമ്മർ, ഇഒാഡ് വെഹികിൾ, റിമോട്ട് വെപ്പൺ സ്റ്റേഷൻ, ടാറസ് വെഹികിൾ എം. പി.വി തുടങ്ങി യുദ്ധമുഖങ്ങളിലെ താരവാഹനങ്ങളോടൊപ്പം വ്യത്യസ്ത ടാങ്കറുകളും എക്സിബിഷനിൽ നിരന്നിട്ടുണ്ട്. കടലിൽ തേരോട്ടം നടത്തുന്ന സാഹസിക യുദ്ധബോട്ടായ സോഡിയാക് മൈൽപ്രോ പ്രദർശന നഗരിയിലെ ശ്രദ്ധാകേന്ദ്രമാണ്. യുദ്ധ സാമഗ്രികളുടെ സ്പെയർപാർട്സ് നിർമാണമേഖലയിലും സൗദിയുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണ് പ്രദർശനം. സൈനികമേഖലയിലെ അത്യാഹിതങ്ങൾ നേരിടാനുള്ള അടിയന്തര ആരോഗ്യ സേവന സന്നാഹങ്ങളും ശ്രദ്ധേയമാണ്.
വിവിധ ശിൽപശാലകളും സമ്മേളനങ്ങളും പ്രദര്‍ശനത്തിെൻറ ഭാഗമായി നടക്കുന്നുണ്ട്. തുര്‍ക്കിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. സ്വദേശികളും വിദേശികളുമായ സാധാരണക്കാര്‍ക്ക് സൗദിയുടെ അത്യാധുനിക ആയുധങ്ങളും പ്രവര്‍ത്തന രീതിയും അടുത്തറിയാനുള്ള അവസരം കൂടിയാണിത്.
സായുധ സേനാ വിഭാഗത്തിെൻറ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി ആര്‍ക്കും പ്രദര്‍ശനത്തിന് വരാം. നേരിൽ എത്തി രജിസ്റ്റർ ചെയ്ത് പ്രദർശനം കാണാനും സൗകര്യമുണ്ട്.
സൈനികോപകരണ മേഖലയിലെ സ്വയം പര്യാപ്തത രാജ്യം വിഭാവനം ചെയ്യുന്ന വിഷൻ 2030 െൻറ ഭാഗമാണ്. രാജ്യത്തിന് ആവശ്യമായ 50 ശതമാനം ഉപകരണങ്ങളും സൗദിയിൽ തന്നെ ഉൽപാദിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.രാജ്യത്തെ സൈനികോപകരണ നിർമാണ കമ്പനികളെ പ്രോൽസാഹിപ്പിക്കാൻ 2010 മുതലാണ് എക്സിബിഷൻ തുടങ്ങിയത്. 2016^ൽ വെറും പത്ത് അന്താരാഷ്ട്ര കമ്പനികളാണ് ഇതിൽ പെങ്കടുത്തിരുന്നത്. ഇത്തവണ 50 കമ്പനികൾ പെങ്കടുക്കുന്നുണ്ട്. സൗദി ഉൽപന്നങ്ങളെ കുറിച്ച് പല മുൻവിധികളുമുണ്ടായിരുന്നു. എന്നാൽ സ്വദേശി കമ്പനികളുടെ ഉൽപന്നങ്ങൾ ലോക കമ്പനികളോട് കിടപിടിക്കുന്നതാണ് എന്ന് 2016^ലെ പ്രദർശനം തെളിയിച്ചതായി എക്സിബിഷൻ വക്താവ് ജനറൽ അത്തിയ അൽ മാലികി പറഞ്ഞു. മേഖലയിലെ പുരോഗതി വിസ്മയാവഹമാണ്. ആരോഗ്യവകുപ്പും പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
