Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉത്രാടപ്പാച്ചിലും...

ഉത്രാടപ്പാച്ചിലും ഘോഷയാത്രയും; തിമിർത്ത്​ ‘ഫോർക’ ഓണഘോഷം

text_fields
bookmark_border
ഉത്രാടപ്പാച്ചിലും ഘോഷയാത്രയും; തിമിർത്ത്​ ‘ഫോർക’ ഓണഘോഷം
cancel
camera_alt

‘ഫോർക’ ഉത്രാടപ്പാച്ചിൽ പരിപാടിയിൽ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.വി. പവനനെ ഫോര്‍ക ഭരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു

റിയാദ്​: തിരുവോണത്തി​െൻറ വരവറിയിച്ച് നാടും നഗരവും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയപ്പോൾ, തനിമ ഒട്ടും ചോരാതെ പ്രവാസി മലയാളികളും ആഘോഷത്തിൽ പങ്കുചേർന്നു. റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക (ഫെഡറേഷൻ ഓഫ് റീജനൽ കേരളൈറ്റ്സ് അസോസിയേഷൻ) അണിയിച്ചൊരുക്കിയ ‘ഉത്രാടപ്പാച്ചിൽ’ ആഘോഷപരിപാടികളോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി.

ഉത്രാടദിനത്തിൽ സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടനാമികവ് കൊണ്ടും ശ്രദ്ധേയമായി. റിയാദ് മുറബ്ബ അവന്യൂ മാൾ ലുലുവിൽ നടന്ന ആഘോഷത്തിൽ കേരളീയ വേഷങ്ങൾ അണിഞ്ഞ് നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് പങ്കെടുത്തത്. ഘോഷയാത്രയോടെ തുടക്കം കുറിച്ച പരിപാടിയിൽ ചെണ്ടമേളം, തിരുവാതിര, തെയ്യം, നാസിക് ഡോൾ, കാവടി, പുലിക്കളി, മാവേലി, കൈകൊട്ടിക്കളി, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി.

പരിപാടിയിൽ അരങ്ങേറിയ വിവിധ പരിപാടികൾ അവതരിപ്പിച്ചവർ

നാട്ടിൽ നിന്നെത്തിയ ഗായകനും ഐഡിയ സ്​റ്റാർ സിംഗർ ഫൈനലിസ്​റ്റുമായ സുഫിയാൻ ഖാലിദി​െൻറ ആലാപനവും, റിയാദ് ബീറ്റ്സ് ടീം അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ പൊളിറ്റിക്കൽ എഡിറ്ററുമായ ബി.വി. പവനൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഒരുമയുടെ സന്ദേശം ലോകത്തിന് മാതൃകയാണെന്നും ഈയൊരു കൂട്ടായ്മയും നന്മയും കൈവിടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഫോർക ചെയർമാൻ റഹ്​മാൻ മുനമ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും വൈസ് ചെയർമാനുമായ ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ആക്ടിങ്​ കൺവീനർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ് ചിറ്റാർ നന്ദിയും പറഞ്ഞു.

സാംസ്കാരിക, രാഷ്​ട്രീയ, മാധ്യമ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സുരേന്ദ്രൻ കൂട്ടായി, സലിം കളക്കര, മധു ബാലുശ്ശേരി, സുധീർ കുമ്മിൾ, എം. സാലി, ഷിബു ഉസ്മാൻ, വിനോദ് മഞ്ചേരി, ജിബിൻ സമദ്, ഖാൻ പത്തനംതിട്ട, അബ്​ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, മുറബ്ബ അവന്യൂ മാൾ മാനേജർ ലാലു വർക്കി, അലക്സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായംകുളം, ഡോ. അബ്​ദുൽ അസീസ്, ഇബ്രാഹിം സുബുഹാൻ, റഷീദ് കൊളത്തറ, മൻഹാജ്, അഫ്സൽ, കമറുദ്ധീൻ താമരക്കുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മാധ്യമപ്രവർത്തകരായ നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, അഫ്താബ് റഹ്മാൻ, നൗഫൽ പാലക്കാടൻ, എഴുത്തുകാരി സബീന എം. സാലി, മീഡിയ കൺവീനർ ഷാജഹാൻ ചാവക്കാട്, വിഷ്ണു പോൾസ്​റ്റാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി. മജീദ് മൈത്രി, മുസ്തഫ പുന്നിലത്ത്, ഷബീർ വരിക്കപ്പള്ളി, നൗഫൽ കോടിയീൽ, നവാസ് ലത്തീഫ്, ബിനോയ് മത്തായി, അലക്സാണ്ടർ എന്നിവരും മറ്റ് ഫോർക ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationSaudi ArabiaFORCA
News Summary - FORCA Onam Celebration
Next Story