യൂസഫ് കാക്കഞ്ചേരിക്ക് ഫോർക യാത്രയയപ്പ്
text_fieldsഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് ഫോർക
ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉപഹാരം നൽകുന്നു
റിയാദ്: റിയാദിലെ മലയാളി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോർക’ ഇന്ത്യൻ എംബസി ജീവകാരുണ്യ വിഭാഗം ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നൽകി. ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സയ്യിദ് അൻവർ ഖുർഷിദിനെ ചടങ്ങിൽ ആദരിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫോര്‍ക ചെയര്മാന് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികരി ടി.എം. അഹ്മദ് കോയ ഉദ്ഘാടനം ചെയ്തു.
അറബ്കോ രാമചന്ദ്രൻ, ഷിഹാബ് കൊട്ടുകാട്, ഷഹനാസ് അബ്ദുൽ ജലീൽ, മൈമൂന അബ്ബാസ്, എൻ.ആര്.കെ. മുൻ ചെയര്മാന് അയൂബ് ഖാന് വിഴിഞ്ഞം, പുഷ്പരാജ്, ഡോ. ജയചന്ദ്രൻ, ജയൻ കൊടുങ്ങല്ലൂർ, ഇബ്രാഹിം സുബ്ഹാന്, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, നൗഷാദ് ആലുവ, ഗഫൂർ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ, അബ്ദുൽ ഗഫൂർ (കേളി), ബാലു കുട്ടൻ, ജലീല്‍ തിരൂര്‍, സൈഫ് കൂട്ടുങ്ങൽ, സൈദ് മീഞ്ചന്ത, കരീം പെരുമ്പാവൂര്‍ എന്നിവർ സംസാരിച്ചു.
ഫോർക അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാർഡിന്റെ വിതരണോദ്ഘാടനം ഷഹനാസ് അബ്ദുല്ലത്തീഫ് നിർവഹിച്ചു. ഫോർക സ്ഥാപക ചെയർമാൻ നാസർ കാരന്തൂരിന് വേണ്ടി എൻജി. പി.സി. അബ്ദുൽ മജീദും സൈഫ് കായംകുളവും ഐ.ഡി കാർഡുകൾ ഏറ്റുവാങ്ങി. ഫോര്‍ക ഭരണസമിതി അംഗങ്ങളെ ഷാള്‍ അണിയിച്ചു അനുമോദിച്ചു.
മാസ് റിയാദ്, കൃപ കായംകുളം, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂർ അസോസിയേഷൻ, മൈത്രി കരുനാഗപ്പള്ളി, റിമാൽ മലപ്പുറം, വടകര എൻ.ആർ.ഐ, എഫ്.ഒ.സി കാലിക്കറ്റ്, ഇവ ആലപ്പുഴ, ഒരുമ കോഴിക്കോട്, കിയ കൊടുങ്ങല്ലൂർ, കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കൊയിലാണ്ടി നാട്ടുകൂട്ടം, നന്മ കരുനാഗപ്പള്ളി, എം.ഡി.എഫ് റിയാദ്, വാവ വണ്ടൂർ, റീക്കോ എടത്തനാട്ടുകര, താമരക്കുളം കൂട്ടായ്മ, റീക്കോ റിയാദ്, പൊന്നാനി വെൽഫെയർ അസോസിയേഷൻ, ഇലപ്പിക്കുളം ജമാഅത്ത്, കൂട്ടിക്കൽ പ്രവാസി അസോസിയേഷൻ, വലപ്പാട് പ്രവാസി അസോസിയേഷൻ, നമ്മൾ ചാവക്കാട്, റാന്നി റിയാദ്, പത്തനംതിട്ട റിയാദ് എന്നീ സംഘടനകളുടെ ഭാരവാഹികൾ വിശിഷ്ട വ്യക്തികളെ ഷാൾ അണിയിച്ചാദരിച്ചു.
യൂസഫ് കാക്കഞ്ചേരി മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കോഓഡിനേറ്റർ പ്രെഡിൻ അലക്സ് ആമുഖ പ്രസംഗം നിർവഹിച്ചു. ജനറല്‍ കൺവീനർ ഉമർ മുക്കം സ്വാഗതവും ട്രഷറർ ബിൻ സമദ് നന്ദിയും പറഞ്ഞു. ഗാനസന്ധ്യയും നൃത്തരൂപങ്ങളും അരങ്ങേറി.
പ്രോഗ്രാം കണ്‍വീനര്‍ ഷാഹിന്‍ കോഴിക്കോട്, മീഡിയ കണ്‍വീനര്‍ സലീം പള്ളിയിൽ, അഷ്റഫ് ചീയംവേലിൽ, കെ.ബി. ഷാജി, അഖിനാസ് കരുനാഗപ്പള്ളി, ഷാജി മഠത്തിൽ, മജീദ് മൈത്രി, അഷ്റഫ് ബാലുശ്ശേരി, കബീർ നല്ലളം, കെ.പി. ജബ്ബാർ, മുസ്തഫ റീക്കോ, പി.എസ്. നിസാർ, മുഹമ്മദ് ഖാൻ റാന്നി, അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

