ഫോർ ദ പീപ്ൾ ആഗോള കൂട്ടായ്മ സൗഹൃദ സംഗമം
text_fieldsറിയാദ്: ഫോർ ദ പീപ്ൾ എന്ന ആഗോള കൂട്ടായ്മയുടെ റിയാദിലെ അംഗങ്ങൾ സൗഹൃദ സംഗമം നടത്തി. റിയാദ് അപ്പോളോ ഡമോറയിൽ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ബാബു കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഫോർ ദ പീപ്പിളിനെ കുറിച്ച് നാസർ നാഷ്കോ വിശദീകരിച്ചു. ഫോർ ദ പീപ്ൾ അംഗങ്ങളായ ഷംസ് വക്കം, ശ്രീകല സന്തോഷ്, ഷെഫീന, മായ, നസീമ, സിദ്ദീഖ്, സാനിഫ് ആലുവ, അയൂബ്, സാദിഖ്, അനശ്വര നാസർ, സിയാദ് എന്നിവർ സംസാരിച്ചു.
ഷാജി മഠത്തിൽ സ്വാഗതവും സത്താർ മാവൂർ നന്ദിയും പറഞ്ഞു. കലാപരിപാടികളുടെ നിയന്ത്രണം ബിന്ദു സാബു നിർവഹിച്ചു. ജയൻ കൊടുങ്ങല്ലൂർ, ബഷീർ, ഇസ്മാഈൽ, സുരേഷ് ശങ്കർ, ഷിബു പത്തനാപുരം, ബഷീർ സാപ്റ്റ്കോ, സനൽകുമാർ, പുഷ്പരാജ്, അഡ്വ. അവിനാഷ് സാഗർ, അയൂബ് കരൂപ്പടന്ന, മാള മുഹിയിദ്ദീൻ, സുധീർ കുമ്മിൾ, സത്താർ കായംകുളം, കരീം പുന്നല, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, സലീം കളക്കര, ജോസഫ്, മനാഫ് മണ്ണൂർ, രാജു ഫ്രാൻസിസ്, റഹ്മാൻ അരീക്കോട്, ജോസഫൈൻ, മുജീബ്, ലോറൻസ്, ജോർജ്, ഷാനവാസ്, നൗഷാദ്, സാബു, ഷാൻ, ലെന, ഷഹീദ നാസർ, സന്ധ്യ പുഷ്പരാജ്, ഷാനിഫ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളില്ലാതെ അംഗങ്ങൾ മാത്രമുള്ള കൂട്ടായ്മയാണ് ഫോർ ദ പീപ്ൾ. ഫോർ ദ പീപ്ൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ 22,000ത്തിൽ അധികം അംഗങ്ങളും പേജിൽ 2000ത്തിൽ അധികം ഫോളോവേഴ്സും ആണുള്ളത്. ഫോർ ദ പീപ്ൾ എന്ന വാട്സ്ആപ് കൂട്ടായ്മയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ യൂട്യൂബ് ചാനലുകൾ, ബ്ലോഗുകൾ എന്നിവക്ക് പരിപൂർണ പിന്തുണ കൊടുക്കുന്നു.
ഫോർ ദ പീപ്ൾ കണ്ടെത്തിയ റിയാദിലെ നൂറിലധികം പ്രമുഖവ്യക്തികളെ ഉൾക്കൊള്ളിച്ച ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നതിെൻറ പണിപ്പുരയിലാണെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ജയശ്രീ ചാത്തനാത്ത് നന്ദി പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

