ദമ്മാം: ചരിത്രത്തിൽ ആദ്യമായി സൗദിയിലെ ബാങ്കുകളുടെ വിപണിമൂല്യം ലക്ഷം കോടി (ട്രില്യൺ) റിയാലിന് അടുത്തെത്തിയതായി പ്രാദേശിക പത്രങ്ങൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുേമ്പാൾ സൗദിയിലെ 10 പ്രാദേശിക ബാങ്കുകളുടെ സംയുക്ത വിപണിമൂല്യം 968.88 ശതകോടി (ബില്യൺ) റിയാലായിരുന്നു.
ഒരു ലക്ഷം കോടിയിലെത്താൻ കേവലം 31.12 ശതകോടി മാത്രം കുറവ്. ലോകമാകെയുള്ള കോവിഡ് പ്രതിസന്ധിയിലും ഈ നേട്ടം രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയുടെയും വളർച്ചയുടെയും അടിസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്. ഈ നേട്ടത്തിൽ 34.63 ശതമാനം (335.5 ശതകോടി) ഓഹരിമൂല്യവുമായി അൽരാജിഹി ബാങ്കാണ് ഒന്നാമത്. നാഷനൽ കമേഴ്സ്യൽ ബാങ്ക് 288.38 ശതകോടി ഓഹരിമൂല്യവുമായി തൊട്ടുപിന്നാലെയുണ്ട്. നാഷനൽ കമേഴ്സ്യൽ ബാങ്ക് സാംബ (മുൻ സൗദി അമേരിക്കൻ ബാങ്ക്) ബാങ്കുമായി ലയിപ്പിച്ചതിനെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാനായത്. ബാങ്കിങ് മേഖലയിലെ ആകെ നേട്ടത്തി
െൻറ 29.76 ശതമാനം വരും ഇവരുടെ ഓഹരിമൂല്യം.
82.2 ശതകോടി റിയാലുമായി റിയാദ് ബാങ്കാണ് മൂന്നാം സ്ഥാനത്ത്. അൽ അവ്വൽ ബാങ്കുമായി ലയിച്ച സൗദി ബ്രിട്ടീഷ് ബാങ്ക് 68.22 ശതകോടിയുമായി തൊട്ടു പിറകിലുണ്ട്. അൽ-അഹ്‌ലി, അലിൻമ ബാങ്കുകളുടെയും ഓഹരി കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി ചരിത്രം സൃഷ്ടിച്ചു. അൽ-അഹ്‌ലി ഓഹരികളുടെ യൂനിറ്റ് വില 64.7 സൗദി റിയാലായാണ് ഉയർന്നത്. അലിൻമ ബാങ്കിെൻറ ഓഹരി വില 24.86ലും എത്തി. സൗദി ബാങ്കുകളിലെ മൊത്തം നിക്ഷേപങ്ങൾ ഏകദേശം 2.03 ലക്ഷം കോടി റിയാൽ ആയി ഉയർന്നിട്ടുണ്ട്. അതിൽ 1.31 ലക്ഷം കോടി റിയാൽ ഡിമാൻഡ് ഡിപ്പോസിറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
ലോകമാകെ ആടിയുലഞ്ഞ ആഗോള സാമ്പത്തികമാന്ദ്യകാലത്തും ദീർഘവീക്ഷണമുള്ള സംവിധാനങ്ങളിലൂടെ രാജ്യത്തെ പിടിച്ചുനിർത്താൻ സൗദി ഭരണാധികാരികൾക്ക് കഴിഞ്ഞിരുന്നു. തൊഴിൽരംഗത്തെ സ്വദേശിവത്കരണത്തിലൂടെ സ്ത്രീകൾക്ക് ഉൾെപ്പടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താൻ കഴിഞ്ഞത് രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെ കൂടുതൽ സുരക്ഷിതമാക്കി.
ലോകെത്തതന്നെ മികച്ച പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ അനവധി അന്താരാഷ്ട്ര കമ്പനികൾ സൗദിയിൽ നിക്ഷേപമിറക്കാൻ എത്തിയിരുന്നു. ഏതായാലും ബാങ്കുകളുടെ ഈ നേട്ടം സൗദി സാമ്പത്തിക രംഗത്തിന് കൂടുതൽ കരുത്തും സുരക്ഷയും നൽകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.