Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചരിത്രത്തിലാദ്യമായി...

ചരിത്രത്തിലാദ്യമായി വിദേശ തീർഥാടകർക്ക് ‘ബാഗേജ് രഹിത യാത്രാ’ സൗകര്യം

text_fields
bookmark_border
ചരിത്രത്തിലാദ്യമായി വിദേശ തീർഥാടകർക്ക് ‘ബാഗേജ് രഹിത യാത്രാ’ സൗകര്യം
cancel
camera_alt

ഹ​ജ്ജ്​ ഒ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റി​യാ​ദി​ൽ വി​ളി​ച്ചു​ച്ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് സേ​വ​ന മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ ജാ​സ​ർ​സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന 15 ല​ക്ഷ​ത്തി​ല​ധി​കം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സേ​വ​ന മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ ജാ​സ​ർ അ​റി​യി​ച്ചു. അ​ഞ്ച് മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്ത സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഹ​ജ്ജ് സീ​സ​ണി​ലെ ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജി​െൻറ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യി അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി​യ​ത് ‘മു​സാ​ഫി​ർ ബി​ലാ ഹ​ഖീ​ബ’ (ബാ​ഗേ​ജ് ര​ഹി​ത യാ​ത്ര​ക്കാ​ര​ൻ) എ​ന്ന പ​ദ്ധ​തി​യാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മു​ഴു​വ​ൻ വി​ദേ​ശ തീ​ർ​ഥാ​ട​ക​രി​ലേ​ക്കും ഈ ​സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തി​ലൂ​ടെ തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ളും സം​സം വെ​ള്ള​വും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കും.

തീ​ർ​ഥാ​ട​ക​രു​ടെ സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ 6,000 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് ശൃം​ഖ​ല​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ റോ​ഡ് ഉ​പ​രി​ത​ലം ത​ണു​പ്പി​ക്കു​ന്ന നൂ​ത​ന​മാ​യ ‘കൂ​ളി​ങ് ടെ​ക്നോ​ള​ജി’ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു​വെ​ന്ന​തും ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന മാ​റ്റ​മാ​ണ്. ഇ​തി​നു​പു​റ​മെ, പു​ണ്യ​ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​തി​യ പാ​ത​ക​ളു​ടെ നി​ർ​മ്മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.യാ​ത്ര​ക​ൾ​ക്കാ​യി 33,000ത്തി​ ല​ധി​കം ബ​സു​ക​ളും 5,000 ടാ​ക്സി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്കു​ള്ള സ​ർ​വീ​സി​നാ​യി 3,000 ബ​സു​ക​ളും മ​റ്റ് ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ​ക്കാ​യി 5,000 ബ​സു​ക​ളും പ്ര​ത്യേ​ക​മാ​യി നീ​ക്കി​വെ​ച്ചു.

46,000ത്തി​ല​ധി​കം പ്ര​ഫ​ഷ​ന​ൽ ജീ​വ​ന​ക്കാ​രാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ 110 അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും മ​ന്ത്രാ​ല​യം ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.വ്യോ​മ​യാ​ന മേ​ഖ​ല​യി​ലും വ​ൻ​തോ​തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 300ല​ധി​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് 104 എ​യ​ർ​ലൈ​നു​ക​ൾ വ​ഴി തീ​ർ​ഥാ​ട​ക​രെ എ​ത്തി​ക്കാ​ൻ ആ​റ് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി 30 ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ഗ​ത്തി​ലു​ള്ള സേ​വ​നം ഇ​വി​ടെ ഉ​റ​പ്പാ​ക്കും. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ മാ​ഷാ​ഇ​ർ മെ​ട്രോ ട്രെ​യി​ൻ സേ​വ​നം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. മി​ന, മു​സ്ദ​ലി​ഫ, അ​റ​ഫാ​ത്ത് എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ ഹ​ജ്ജ് നാ​ളു​ക​ളി​ൽ 2,000ത്തി​ല​ധി​കം സ​ർ​വീ​സു​ക​ൾ മെ​ട്രോ ന​ട​ത്തും.മ​ണി​ക്കൂ​റി​ൽ 72,000 യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​ട്രെ​യി​ൻ ശൃം​ഖ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ യാ​ത്രാ​നു​ഭ​വം ന​ൽ​കാ​ൻ സ​ജ്ജ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhsaudiarabiahajj
News Summary - For the first time in history, foreign pilgrims will be able to travel without luggage.
Next Story