സൗദിയിൽ റീഎൻട്രി വിസ ലഭിക്കാൻ പാസ്പോർട്ടിൽ മൂന്നുമാസ കാലാവധി വേണം
text_fieldsജിദ്ദ: സൗദിയിൽ റീ എൻട്രി വിസ ലഭിക്കാൻ വിദേശികളുടെ പാസ്പോർട്ടിന് മൂന്നുമാസത്തിൽ കുറയാത്ത കാലയളവ് ഉണ്ടായിരിക്കുമെന്ന് പാസ്പോർട്ട് ഡയക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തുള്ള വിദേശികൾക്ക് റീ എൻട്രി വിസ നൽകുന്നതിന് പാസ്പോർട്ടിന് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും ഉണ്ടായിരിക്കണം.
റീ എൻട്രി വിസാ കാലാവധി മാസങ്ങളിലാണ് (60, 90, 120 ദിവസം) കണക്കാക്കിയിട്ടുണ്ടെങ്കിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ യാത്രക്ക് മൂന്ന് മാസത്തേക്ക് സാധുതയുണ്ട്. യാത്രാതീയതി മുതലാണ് വിസ കാലാവധി കണക്കാക്കുക. എന്നാൽ ദിവസങ്ങളിൽ പരിമിതപ്പെടുത്തുകയോ, നിശ്ചിത തീയതിക്ക് മുമ്പ് മടങ്ങുകയോ ചെയ്യണമെന്ന് റീഎൻട്രിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇഷ്യു ചെയ്ത തീയതി മുതൽ വിസയുടെ കാലാവധി കണക്കാക്കും.
റീ എൻട്രി വിസ ചാർജ്ജ് രണ്ട് മാസത്തിന് 200 റിയാലാണ്. ഒരോ അധിക മാസത്തിന് 100 റിയാൽ വീതം ഈടാക്കും. മൾട്ടിപ്പിൾ എക്സിറ്റ് റീ എൻട്രി വിസ ഇഷ്യു ചെയ്യുന്നതിന് പരമാവധി മൂന്ന് മാസത്തേക്ക് 500 റിയാലാണ്. ഒരോ അധിക മാസത്തിനും 200 റിയാലാണെന്നും പാസ്പോർട്ട് ഡയക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

