സുരക്ഷിതമായ ഹജ്ജിനും തീർഥാടകർക്ക് സമ്പന്നമായ അനുഭവത്തിനും വഴിയൊരുക്കി -ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് സുരക്ഷാസേനാ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു
മക്ക: ധാരാളം പരിശീലനം, മികച്ച മാനുഷിക കഴിവുകൾ, തന്ത്രപരമായ ആസൂത്രണത്തോടുകൂടിയ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ സുരക്ഷിതമായ ഹജ്ജിനും തീർഥാടകർക്ക് സമ്പന്നമായ അനുഭവത്തിനും വഴിയൊരുക്കിയെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സുരക്ഷ വിഭാഗം മേധാവികൾ, ഹജ്ജ് സുരക്ഷാസേന നേതാക്കൾ, സൈനിക, സുരക്ഷ മേഖലകളെയും ഏജൻസികളെയും പിന്തുണക്കുന്ന സേനകൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ വർഷത്തെ ഹജ്ജിൽ പങ്കെടുത്ത സുരക്ഷാ-സൈനിക വിഭാഗങ്ങൾ നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഹജ്ജ് സുരക്ഷ പദ്ധതികളോടുള്ള അവരുടെ പൂർണ പ്രതിബദ്ധത മന്ത്രി എടുത്തുപറഞ്ഞു.
സൈനിക, സുരക്ഷാ മേഖലകളിൽനിന്ന് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ ആശംസകൾ അറിയിക്കാൻ മന്ത്രി നിർദേശിച്ചു. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഹജ്ജ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിൽ പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

