വികസന പ്രവർത്തനങ്ങളെ കുറിച്ച സംവാദത്തിന് തയാറുണ്ടോ –എ.എം. ആരിഫ് എം.പി
text_fieldsജിദ്ദ നവോദയ നിലമ്പൂര്‍ നിയോജക മണ്ഡലം ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
ജിദ്ദ: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് എ.എം. ആരിഫ് എം.പി. ജിദ്ദ നവോദയ നിലമ്പൂര്‍ നിയോജക മണ്ഡലം ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം നേടിയ വികസനം അട്ടിമറിക്കാൻ നോക്കുന്ന വികസന വിരോധികളെയും വിവാദപ്രചാരകരെയും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നൽകി ജനം മൂലക്കിരുത്തുമെന്നും ആരിഫ് പറഞ്ഞു.
തെൻറ വിജയത്തിനായി പ്രവാസികൾ രംഗത്തിറങ്ങണമെന്ന് കൺവെൻഷനിൽ സംസാരിച്ച നിലമ്പൂർ എൽ.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ അഭ്യർഥിച്ചു. അബ്ദുറഹ്മാന് അധ്യക്ഷതവഹിച്ചു. ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡൻറ് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, പി.വി. അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ മമ്പാട് സ്വാഗതവും ഷറഫു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

