Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫുട്​ബാൾ ടൂർണമെൻറ്...

ഫുട്​ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു

text_fields
bookmark_border
ഫുട്​ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു
cancel
camera_alt??? ?????????? ?????? ???????????? ???????? ?????????? ????????? ???????? ?????? ??? ????????????

മദീന: ടീം സ്​റ്റാര്‍ അസ്ഹരി സംഘടിപ്പിച്ച നാലാമത് സെവന്‍സ് വണ്‍ഡെ ടൂര്‍ണമ​െൻറില്‍ ഫൈനല്‍ മത്സരത്തില്‍ യുണെെറ്റഡ് മദീനയെ തകര്‍ത്ത് സോക്കര്‍ സിറ്റി ജേതാക്കളായി. ഏറ്റവും നല്ല കളിക്കാരനുള്ള അവാര്‍ഡിന് ഫെെസല്‍ യുണെെറ്റഡ് മദീന, മികച്ച ഫോര്‍വേഡ് ഷഫീഖ് സോക്കര്‍ സിറ്റി, ഡിഫൻറര്‍ ഷാജി സോക്കര്‍ സിറ്റി, ഗോള്‍കീപ്പര്‍ അന്‍വര്‍ സോക്കര്‍ സിറ്റി എന്നിവർ അര്‍ഹരായി.

അച്ചടക്കം പുലര്‍ത്തിയ ടീമായി ഫ്രണ്ട്സ് മദീനയെ തെരഞ്ഞെടുത്തു. മദീനയിലെ പ്രമുഖ ടീമുകള്‍ അണി നിരന്നു. സെമിഫൈനലില്‍ ടീം സ്​റ്റാര്‍ അസ്ഹരിക്കെതിരെ സോക്കര്‍ സിറ്റിയും ഹാർത്തി കോൾഡ്​ സ്​റ്റോറിനെതിരെ യുണൈറ്റഡ് മദീനയും വിജയം നേടി. മദീന ഇന്ത്യന്‍ ഫുട്​ബാൾ അസോസിയേഷന്‍ പ്രസിഡൻറ് ഹിഫ്സുറഹ്​മാന്‍, ജനറൽ സെക്രട്ടറി കബീര്‍ വല്ലപ്പുഴ, കണ്‍വീനര്‍ ഷാനവാസ്, ട്രഷറര്‍ അജ്മല്‍ മൂഴിക്കല്‍, സുഹൈൽ താമരത്ത്, നിഷാദ് കൊല്ലം, അഷ്റഫ് ചോക്ലി, സലീം, ശരീഫ് കാസര്‍കോട്, നിസാര്‍ കൊടിയത്തൂര്‍ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudifootball tournamentsaudi news
News Summary - football tournament-saudi-saudi news
Next Story