Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.ടി.എസ്​.സി: സോക്കർ...

യു.ടി.എസ്​.സി: സോക്കർ ഫ്രീക്‌സും കാറ്റലോണിയ എഫ്.സിയും ചാമ്പ്യന്മാർ

text_fields
bookmark_border
യു.ടി.എസ്​.സി: സോക്കർ ഫ്രീക്‌സും കാറ്റലോണിയ എഫ്.സിയും ചാമ്പ്യന്മാർ
cancel
camera_alt??.??.????.?? ?????????? ????????? ?????? ?????????? ?????????? ???.????? ????????????
ജിദ്ദ: യു.ടി.എസ്​.സി ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്​റ്റിവലിൽ അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക്‌സും സീനിയർ വിഭാഗത്തിൽ കാറ്റലോണിയ എഫ്.സിയും ചാമ്പ്യന്മാരായി. ആദ്യം നടന്ന അണ്ടർ 13 വിഭാഗം ഫൈനലിൽ സോക്കർ ഫ്രീക്സ് എതിരില്ലാതെ നാല് ഗോളിന്​ ജെ.എസ്.സി ജൂനി​േയഴ്​സിനെ തകർത്തു. ഹാട്രിക് നേടിയ നിഹാൽ ആണ് മാൻ ഓഫ് ദി ഫൈനൽ. സക്കറിയ ഒരു ഗോൾ നേടി. അണ്ടർ 13 വിഭാഗത്തിൽ ടൂർണമ​െൻറിലെ മികച്ച താരമായി സോക്കർ ഫ്രീക്സി​െൻറ നിഹാലിനെ തെരഞ്ഞെടുത്തു. മറ്റു വ്യക്തിഗത പുരസ്കാരങ്ങൾ: മികച്ച ഡിഫെൻഡർ - മാസിൻ (ജെ.എസ്.സി) , മികച്ച ഫോർവേഡ് - ആദിൽ റഹ്മാൻ (സോക്കർ ഫ്രീക്സ്), ബെസ്​റ്റ്​ ഗോൾ കീപ്പർ - ഡാനിഷ് (മലർവാടി സ്‌ട്രൈക്കേഴ്‌സ്).സീനിയർ വിഭാഗം മൽസരത്തിൽ ജെ.എസ്.സി കാറ്റലോണിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. ഷൂട്ടൗട്ട് ഷോട്ടിൽ കാറ്റലോണിയ ടീമിന് വിജയവും ബെസ്​റ്റ്​ ഗോൾ കീപ്പർ അവാർഡും ലഭിച്ചു. ഇമാദ് ആണ് മാൻ ഓഫ് ദി ഫൈനൽ. ടൂർണമ​െൻറിലെ മികച്ച താരമായി ജെ.എസ്.സിയുടെ ശറഫുദ്ദീനെ തെരഞ്ഞെടുത്തു. മറ്റു വ്യക്തിഗത പുരസ്കാരങ്ങൾ: മികച്ച ഡിഫെൻഡർ - ശിഹാബ് (ജെ.എസ്.സി), മികച്ച ഫോർവേഡ് തൗഫീഖ് (അൽ ഹാസ്മി ന്യൂ കാസിൽ കൊട്ടപ്പുറം) എന്നിവർ അർഹരായി. സിക്കന്ദർ, ഉബൈദുല്ല, ഫിലിപ്പ് ബുച്ച്മാൻ, എ.കെ അനീസ്, കബീർ കൊണ്ടോട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമ​െൻറ് ഡയറക്ടർ മെഹ്താബ് അലി നന്ദി പറഞ്ഞു. ഹാഷിർ അമീറുദ്ദിനും റാഫി ബീമാപള്ളിയും അവതാരകരായ ചടങ്ങുകൾക്ക് ക്ലബ് പ്രതിനിധികൾ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentsaudi news
News Summary - Football tournament, Saudi news
Next Story