Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബാൾ ടൂർണമെന്‍റ് പെരുന്നാൾദിനത്തിൽ

text_fields
bookmark_border
ഫുട്ബാൾ ടൂർണമെന്‍റ് പെരുന്നാൾദിനത്തിൽ
cancel
camera_alt

ഖ​മീ​സ് മു​ശൈ​ത്ത് ലൗ​ഷോ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ടീം ​മീ​റ്റി​ങ്ങി​ൽ ബ​ഷീ​ർ റോ​യ​ൽ ട്രാ​വ​ൽ​സ് സം​സാ​രി​ക്കു​ന്നു

Listen to this Article

ഖമീസ് മുശൈത്ത്: ലൗഷോർ വെൽഫെയർ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കാരുണ്യത്തിലേക്കൊരു കൈത്താങ്ങ്' ഫുട്ബാൾ ടൂർണമെന്‍റ് ചെറിയ പെരുന്നാൾ സുദിനത്തിൽ ഖമീസ് മുശൈത്ത് ദിയഫ സ്റ്റേഡിയത്തിൽ നടക്കും. ഫാൽക്കൺ, ഫിഫ, മെട്രോ, കാസ്ക്ക്, അൽ ജസീറ മന്തി റിജാൽ അൽമ, വെബ് വേൾഡ്, ലയൺസ്, വിവ എന്നീ എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഓരോ ടീമിലും ഒമ്പതു കളിക്കാർ വീതം അണിനിരക്കും.

വിജയികൾക്ക് ഖാലിദിയ മെഡിക്കൽസും ഷിഫ അൽജുനൂബും ചേർന്ന് ട്രോഫിയും പ്രൈസ് മണിയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന പ്രൈസ് മണി കംഫർട്ട് ട്രാവൽസും ട്രോഫി എയർലിങ്ക് കാർഗോയും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ലൗഷോറിന്‍റെ നാലു സ്ഥാപനങ്ങളിലായി കഴിയുന്ന അറുനൂറിൽപരം ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനുവേണ്ടിയാണ് ടൂർണമെന്‍റ് നടത്തുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് മനാഫ് പരപ്പിൽ, സെക്രട്ടറി മുഹമ്മദ് എടയന്നൂർ, ടൂർണമെന്‍റ് കമ്മിറ്റി ചെയർമാൻ സലിം കൽപറ്റ, സമദ് മാനന്തവാടി, ബഷീർ മലപ്പുറം, മുസ്തഫ സഫയർ, മജീദ് മണ്ണാർക്കാട്, സത്താർ ഒലിപ്പുഴ, റിയാസ് ബാബു, സിദ്ദീഖ് വിവ, യു.എം.സി. സലീം, ജോസ് പൈലി എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - football tournament on eid day
Next Story