യാംബുവിൽ ഫുട്ബാൾ ടൂർണമെൻറ് ഇന്ന്
text_fieldsയാംബു: എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘റാസ് അംബീഷൻ സൂപ്പർ കപ്പ്-2023’ ഇന്നും നാളെയുമായി (വ്യാഴം, വെള്ളി) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ‘വൈറൽ സൽമാൻ’ എന്നപേരിൽ അറിയപ്പെടുന്ന സൽമാൻ കുറ്റിക്കോട് മത്സരത്തിന്റെ സമാപനദിവസം മുഖ്യാതിഥിയായി പങ്കെടുക്കും.
റാസ് അംബീഷൻ വിന്നേഴ്സ് ട്രോഫിക്കും വിന്നേഴ്സ് പ്രൈസ് മണിക്കും എ.ആർ എൻജിനീയറിങ് റണ്ണേഴ്സ് പ്രൈസ് മണിക്കും വാട്ടർ ഡെക്ക് ഇൻഡസ്ട്രിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ടൂർണമെന്റ് യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മാറ്റുരക്കുമെന്നും എവർ ഗ്രീൻ എഫ്.സി ഭാരവാഹികൾ അറിയിച്ചു.

