ടി.എഫ്.സി സൂപ്പർ കപ്പ് സീസൺ വണ്ണിൽ ഗുറാബി എഫ്.സി ജേതാക്കൾ
text_fieldsടി.എഫ്.സി സൂപ്പർ കപ്പ് സീസൺ വണ്ണിൽ ജേതാക്കളായ ഗുറാബി എഫ്.സി
റിയാദ്: തലശ്ശേരി ഫുട്ബാൾ ക്ലബ് നടത്തിയ ടി.എഫ്.സി സൂപ്പർ കപ്പ് സീസൺ വണ്ണിൽ ഗുറാബി എഫ്.സി ജേതാക്കളായി. മലസിലെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രഥമ ടൂർണമെന്റിൽ ഗുറാബി എഫ്.സി, ന്യൂകാസ്റ്റിൽ എഫ്.സി, കേരള എൻജിനീയേഴ്സ് ഫോറം റിയാദ്, തലശ്ശേരി എഫ്.സി എന്നീ ടീമുകൾ പോരിനിറങ്ങി.
കാൽപ്പന്ത് കളിയുടെ എല്ലാ മനോഹാരിതയും നിറഞ്ഞ വാശിയേറിയ ഫൈനലിൽ കെ.ഇ.എഫ് റിയാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഗുറാബി എഫ്.സി കപ്പിൽ മുത്തമിട്ടു. ടൂർണമെന്റിലെ മികച്ച താരമായി കെ.ഇ.എഫ് റിയാദിന്റെ തോഹിർസെൻ ഗോൾഡൻ ബോൾ പുരസ്കാരവും കെ.ഇ.എഫ് റിയാദിന്റെ തന്നെ ലിയാൻ രണ്ട് ഗോൾ നേടി ടോപ് സ്കോററുമായി. മികച്ച ഗോൾ കീപ്പറായി ഗുറാബി എഫ്.സിയുടെ നിഷാൽ ഗോൾഡൻ ഗ്ലൗവ് കരസ്ഥമാക്കി.
വാശിയേറിയ ഫൈനൽ മത്സരത്തിലെ മികച്ച താരമായി ആയി ഗുറാബി എഫ്.സിയുടെ ഷമീറിനെ തെരഞ്ഞെടുത്തു. തലശ്ശേരി മണ്ഡലം വെൽഫയർ അസോസിയേഷൻ സെക്രട്ടറി ടി.ടി. ഷമീർ, മുഹമ്മദ് നജാഫ്, അഫ്താബ്, സാദത്ത് കാത്താണ്ടി എന്നിവർ ട്രോഫികൾ സമ്മാനിച്ചു. നജീബ് ഇബ്രാഹീം, പി.സി. ഹാരിസ്, ഷർഫീൻ അബ്ദുൽ ഗഫൂർ, അബ്ദുൽ ബാസിത്, തൈസീം അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

