Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി അ​ൽ ഖ​സീം...

ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
football tournament winners
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ടീം ​റി​യ​ൽ എ​ഫ്.​സി ഹാ​ഇ​ൽ ടീം ​ട്രോ​ഫി​യു​മാ​യി

ബു​റൈ​ദ : ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണമെ​ന്‍റി​ൽ സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഒ.​ഐ.​സി.​സി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ക്കീ​ർ പ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ റി​യ​ൽ എ​ഫ്സി. ഹാ​ഇ​ലും, ഹോ​ട്ട​ൽ ന്യൂ ​സാ​ഗ​ർ റി​യ​ൽ സ്റ്റാ​ർ ബു​റൈ​ദ​യും ഏ​റ്റു​മു​ട്ടി. ഇ​രു ടീ​മു​ക​ളും പൊ​രു​തി സ​മ​നി​ല​യി​ൽ പി​രി​ഞു. തു​ട​ർ​ന്ന് പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ വീ​ണ്ടും സ​മ​നി​ല ആ​യ​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ടീം ​റി​യ​ൽ എ​ഫ്.​സി ഹാ​ഇ​ലി​നെ ജേ​താ​ക്ക​ളാ​യി തിര​ഞ്ഞെ​ടു​ത്തു. വി​ന്നേ​ഴ്സി​നു​ള്ള ട്രോ​ഫി ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ഒ​താ​യി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യ​വും സ​മ്മാ​നി​ച്ചു.

റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​ധീ​ർ കാ​യം​കു​ളം ന​ൽ​കി. ടോ​പ്പ് സ്കോ​റ​ർ​ക്കു​ള്ള ട്രോ​ഫി അ​ന​സ് ഹ​മീ​ദ് തി​രു​വ​ന​ന്ത​പു​രം, ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള ട്രോ​ഫി സു​ബൈ​ർ ക​ണി​യാ​പു​രം, ബെ​സ്റ്റ് ഫോ​ർ​വേ​ഡി​നു​ള​ള ട്രോ​ഫി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, ബെ​സ്റ്റ് പ്ല​യ​ർ​ക്കു​ള്ള ട്രോ​ഫി അ​ബ്ദു​ൽ റ​ഹി​മാ​ൻ കാ​പ്പാ​ട് എ​ന്നി​വ​ർ ന​ൽ​കി. ബ​ഷീ​ർ വേ​ങ്ങാ​ലി​യി​ൽ, സി​യാ​സ് ക​ണി​യാ​പു​രം, റ​ഹീം ക​ണ്ണൂ​ർ, സി​റാ​ജു​ദ്ദീൻ ത​ട്ട​യി​ൽ, അ​നി​ൽ ഹ​രി​പ്പാ​ട്, ന​സീം എ​ളേ​റ്റി​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​ർ​ക്കു​ള്ള മെ​ഡ​ലു​ക​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFootball TournamentSaudi Arabia
News Summary - Football Tournament
Next Story