Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശറഫിയ്യ ഫ്രൻറ്​സ്...

ശറഫിയ്യ ഫ്രൻറ്​സ് ഏകദിന സെവന്‍സ്ഫുട്ബാള്‍ ടൂര്‍ണമെൻറ്​ സംഘടിപ്പിച്ചു

text_fields
bookmark_border
ശറഫിയ്യ ഫ്രൻറ്​സ് ഏകദിന സെവന്‍സ്ഫുട്ബാള്‍ ടൂര്‍ണമെൻറ്​ സംഘടിപ്പിച്ചു
cancel

ജിദ്ദ: നിർധന കുടുംബത്തിലെ അന്‍ഫില്‍ മോന്‍ എന്ന കുട്ടിക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ശറഫിയ്യ ഫ്രൻറ്​സ് ഏക ദിന സെവന്‍സ്ഫുട്ബാള്‍ ടൂര്‍ണമ​​െൻറ്​ സംഘടിപ്പിച്ചു. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമ​​െൻറിൽ അല്‍റായി വാട്ടര്‍ എ.സി.സി ഒന്നിനെതിരെ മൂന്നു ഗോളിന്​ സോക്കര്‍ ഫൈഹയെ പരാജയപ്പെടുത്തി.

നാസര്‍ ഫുറൂജ് ടൂർണമ​​െൻറ്​ ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, ഉണ്ണി മൊയ്​ദീന്‍, മുഹാജിര്‍, അഫ്‌സല്‍ ഐ.ടി.സി, അമാനുള്ള ചെറുകോട്, റഫീഖ് മഞ്ചേരി, ഉദൈഫ് മുസ്‌ലിയാരങ്ങാടി, അന്‍വര്‍ വണ്ടൂര്‍, നാസര്‍ പുളിക്കല്‍, ഉമ്മര്‍ പാറമ്മല്‍, ഫൈസല്‍ കോടശ്ശേരി, സൈദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

ഫാശ്ശ്ബില്‍ മാനേജര്‍ ഹനീഫ, ഏഷ്യന്‍ ടൈം മാനേജര്‍ ഷമീം, ഫഹദ് യു.പി.എസ്​, ഫിറോസ് ചെറുകോട്, യാസിര്‍ ഡി.എച്ച്.എല്‍, ജി.കെ കോയ, ഷൈജു ചെറുകോട്, കെ. ഗഫൂര്‍, ആസിഫ് എന്നിവർ ട്രോഫികളും കാഷ്​ അവാർഡുകളും സമ്മാനിച്ചു. ടൂര്‍ണമ​​െൻറിലെ മികച്ച കളിക്കാരനും, ടോപ് സ്‌കോററുമായി ജാഫര്‍ പാപ്പച്ചിയും, മികച്ച ഡിഫ​​െൻററായി ഷിഹാബിനെയും മികച്ച ഗോളിയായി സാബിത്തിനെയും തെരഞ്ഞെടുത്തു.

റഹ്​മത്ത് ഐ.ടി.സി, നൗഫല്‍ വണ്ടൂര്‍, സിയാദ് തങ്ങള്‍, അഷ്‌റഫ്, മുസമ്മില്‍, ഫൈസല്‍ മൊറയൂര്‍, ഉനൈസ്, മുജീബ് ചെറുകോട്, കുട്ടന്‍, അന്‍വര്‍, ഫൈസല്‍ ബലദ്, ഉമ്മര്‍, ശമ്മാസ്, ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsoudi news
News Summary - football-soudi news
Next Story