യൂത്ത് ഇന്ത്യ ഫുട്‌ബാൾ: സാഗോ എഫ്.സി ജേതാക്കള്‍  

11:37 AM
07/08/2018

ജിദ്ദ: യൂത്ത് ഇന്ത്യ സംഘടിപ്പിച്ച രണ്ടാമത് സെവന്‍സ് ഫുട്‌ബാൾ ടൂർണമ​​െൻറിൽ സാഗോ എഫ്.സി  ജേതാക്കള്‍ ആയി. 
സൂഖ് അല്‍ഷാതി സ്​റ്റേഡിയത്തില്‍ നടന്ന ടൂർണമ​​െൻറിൽ എട്ട് ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ഫാൽക്കൺ എഫ്.സിയെയാണ് സാഗോ എഫ്.സി പരാജയപ്പെടുത്തിയത്. ടൂർണമ​​െൻറി​​െൻറ ഉദ്ഘാടനം  പ്രവാസി സംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു.
 മികച്ച കളിക്കാരനായി ഫാൽക്കൺ എഫ്.സിയിലെ തൗഫീഖിനെ തിരഞ്ഞെടുത്തു.  മികച്ച ഗോള്‍ കീപ്പറായി സാഗോ എഫ്.സിയിലെ ജെനീഷിനെ തിരഞ്ഞെടുത്തു. 

വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും യൂത്ത് ഇന്ത്യ സൗത്ത് ചാപ്റ്റര്‍ പ്രസിഡൻറ് സി.എച്ച് റാഷിദ് വിതരണം ചെയ്തു. 

Loading...
COMMENTS