Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെ​​ക്കേ​​പ്പു​​റം...

തെ​​ക്കേ​​പ്പു​​റം ഫു​​ട്​​​ബാ​​ളി​​ൽ ബി​​ൻ ഡെ​​ൽ​​മ ചാ​​മ്പ്യ​​ന്മാ​​ർ

text_fields
bookmark_border
തെ​​ക്കേ​​പ്പു​​റം ഫു​​ട്​​​ബാ​​ളി​​ൽ ബി​​ൻ ഡെ​​ൽ​​മ ചാ​​മ്പ്യ​​ന്മാ​​ർ
cancel
camera_alt?????????????????? ?????????????????? ?????????????????? ????? ???????? ??? ??????????????????????

ദ​​മ്മാം: ഫ്രൈ​​ഡേ ക്ല​​ബ് ദ​​മ്മാം സം​​ഘ​​ടി​​പ്പി​​ച്ച 36ാമ​​ത് തെ​​ക്കേ​​പ്പു​​റം ഫു​​ട്​​​ബാ​​ൾ ഫൈ​​ന​​ലി​​ൽ ഹാ​​റ്റ്‌​​കോ​​ണി​​നെ ത​​ക​​ർ​​ത്ത് ടീം ​​ബി​​ൻ ഡെ​​ൽ​​മ ചാ​​മ്പ്യ​​ന്മാ​​രാ​​യി. എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​യി​​രു​​ന്നു ബി​​ൻ ഡെ​​ൽ​​മ​​യു​​ടെ ജ​​യം. തു​​ട​​ർ​​ച്ച​​യാ​​യ ആ​​ക്ര​​മ​​ണ പ്ര​​ത്യാ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ നി​​മി​​ഷ​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി​നി​​ൽ​​ക്കെ​​യാ​​ണ് വി​​ജ​​യ​ഗോ​​ൾ പി​​റ​​ന്ന​​ത്. ബാ​​സി​​ത്ത് ന​​ൽ​​കി​​യ നെ​​ടു​​നീ​​ള​​ൻ പാ​​സ് ബോ​​ക്സി​െ​​ൻ​​റ ഇ​​ട​​തു മൂ​​ല​​യി​​ൽ​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത് മു​​ന്നേ​​റി​​യ ജു​​നൈ​​ദ് ഗോ​​ളി​​യെ ക​​ബ​​ളി​​പ്പി​​ച്ച്​ പോ​​സ്​​റ്റി​​ലേ​​ക്ക് ക​​ട​​ത്തി​​വി​​ടു​​ക​​യാ​​യി​​രു​​ന്നു. ജു​​നൈ​​ദ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. അ​​ഖീ​​ൽ (ടോ​​പ് സ്‌​​കോ​​റ​​ർ), സാ​​ഹി​​ർ (മി​​ക​​ച്ച ഗോ​​ൾ), ഫ​​ഹീം ഫൈ​​സ​​ൽ, ആ​​സാം ഇ​​ൻ​​സാ​​ഫ് (യു​​വ താ​​ര​​ങ്ങ​​ൾ), വ​​സീം (ഡി​​ഫ​​ൻ​​ഡ​​ർ), ജം​​ഷീ​​ദ് (ഗോ​​ൾ​കീ​​പ്പ​​ർ), മ​​ഷൂ​​ദ് (മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ൻ) എ​​ന്നി​​വ​​ർ വ്യ​​ക്തി​​ഗ​​ത നേ​​ട്ട​​ങ്ങ​​ൾ​​ക്ക് അ​​ർ​​ഹ​​രാ​​യി.

വെ​​റ്റ​​റ​​ൻ​​സ് വി​​ഭാ​​ഗം ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ ഹാ​​റ്റ്‌​​കോ​​ണി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ടീം ​​കാ​​സ്കേ​​ട് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.
നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഒ​​ന്ന്, ഒ​​ന്ന്​ എ​​ന്ന സ്കോ​​ർ നി​​ല​​യി​​ൽ പി​​രി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ വി​​ജ​​യി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാ​​സ്കെ​​ടി​​നു​വേ​​ണ്ടി ആ​​സി​​ഫും ഹാ​​റ്റ്കോ​​ണു​വേ​​ണ്ടി സ​​ഹീ​​റും ഗോ​​ളു​​ക​​ൾ നേ​​ടി. നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്ന്​ പെ​​നാ​​ൽ​​റ്റി കി​​ക്കു​​ക​​ൾ ത​​ടു​​ത്തി​​ട്ട കാ​​സ്കേ​​ടി​െ​​ൻ​​റ ഗോ​​ൾ​​കീ​​പ്പ​​ർ സ​​മീ​​റാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ആ​​സി​​ഫ് മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യി. സ​​മാ​​പ​​ന ച​​ട​​ങ്ങു​​ക​​ൾ ഐ​​ഡി​​യ​ ലി​​ങ്ക് മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ സു​​ധീ​​ർ പു​​ന​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്​​​തു.
റി​​യാ​​സ് മു​​ഹ​​മ്മ​​ദ്, സൂ​​ര​​ജ് ജ​​ലാ​​ൽ, മു​​സാ​​ദി​​ഖ്, പി.​​വി. ഹി​​ഷാം, പി.​​എ​​സ്. ഫി​​റോ​​സ്, ഇ​​ൻ​​സാ​​ഫ് എ​​ന്നി​​വ​​ർ വി​​ജ​​യി​​ക​​ൾ​​ക്ക്​ ട്രോ​​ഫി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്​​​തു. സി.​​ടി. സ​​മീ​​ർ സ്വാ​​ഗ​​ത​​വും അ​​ൽ​​ത്വാ​​ഫ് ന​​ന്ദി​​യും പ​​റ​​ഞ്ഞു. മി​​ഷാ​​ൽ, അ​​ക്ബ​​ർ, ശി​​ഹാ​​ബ്, ഫൈ​​സ​​ൽ, അ​​ബു, ആ​​ഷി​​ക്, ഫ​​ദ​​ലു, ന​​മീ​​ർ, അ​​നീ​​സ്, സ​​ർ​​ഫ​​റാ​​സ്, ഇ​​ർ​​ഫാ​​ൻ, സാ​​ബി​​ക്ക്, അ​​ഫാ​​ഖ്, ഡാ​​നി​​ഷ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsaudigulf news
News Summary - football-saudi-gulf news
Next Story