അ​ര്‍ജ​ൻ​റീ​ന- ബ്ര​സീ​ല്‍ മ​ത്സ​ര​ം: ടി​ക്ക​റ്റു​ക​ള്‍ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ല്‍ വി​റ്റ​ഴി​ഞ്ഞു

  • 25000 സീ​റ്റു​ക​ളു​ള്ള സ്​​േ​റ്റ​ഡി​യ​ത്തി​ലേ​ക്ക് അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​മ്പ​തി​ല്‍ താ​ഴെ ഫാ​മി​ലി ടി​ക്ക​റ്റു​ക​ൾ

10:19 AM
12/11/2019

ജി​ദ്ദ: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ല്‍ ന​ട​ക്കു​ന്ന അ​ര്‍ജ​ൻ​റീ​ന- ബ്ര​സീ​ല്‍ മ​ത്സ​ര​ത്തി​​െൻറ ടി​ക്ക​റ്റു​ക​ള്‍ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ല്‍ വി​റ്റ​ഴി​ഞ്ഞു. 
വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ് ബ്ര​സീ​ല്‍-​അ​ർ​ജ​ൻ​റീ​ന മ​ത്സ​രം. റി​യാ​ദി​ലെ കി​ങ് സ​ഊ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​​െൻറ ടി​ക്ക​റ്റു​ക​ള്‍ https://www.ticketmx.com/en ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ​ത്. 25000 സീ​റ്റു​ക​ളു​ള്ള സ്​​േ​റ്റ​ഡി​യ​ത്തി​ലേ​ക്ക് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​മ്പ​തി​ല്‍ താ​ഴെ ഫാ​മി​ലി ടി​ക്ക​റ്റു​ക​ളാ​ണ്.  200 റി​യാ​ലി​​െൻറ​യും 1800, 2000, 5000 റി​യാ​ലി​​െൻറ​യും ടി​ക്ക​റ്റു​ക​ള്‍ റെ​ക്കോ​ർ​ഡ് വേ​ഗ​ത്തി​ലാ​ണ് വി​റ്റു​പോ​യ​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കും.

സ​ന്നാ​ഹ ഫു​ട്‌​ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ നേ​രി​ടാ​നു​ള്ള അ​ര്‍ജ​ൻ​റീ​ന​ൻ ടീ​മി​ല്‍ ല​യ​ണ​ല്‍ മെ​സ്സി​യും സെ​ര്‍ജി​യൊ അ​ഗ്വൂ​റോ​യും ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ബ്ര​സീ​ലി​യ​ല്‍ താ​രം നെ​യ്മ​ര്‍ റി​യാ​ദി​ലെ​ത്തി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ത​വ​ണ റി​യാ​ദി​ല്‍ നെ​യ്മ​ര്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ല​യ​ണ​ല്‍ മെ​സ്സി എ​ത്തി​യി​രു​ന്നി​ല്ല. കോ​പ അ​മേ​രി​ക്ക ഫു​ട്‌​ബാ​ളി​ല്‍ റ​ഫ​റി​മാ​രെ​യും ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ഫെ​ഡ​റേ​ഷ​നെ​യും പ​ര​സ്യ​മാ​യി വി​മ​ര്‍ശി​ച്ച​തി​​െൻറ പേ​രി​ല്‍ മെ​സ്സി​ക്ക് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. വി​ല​ക്ക​വ​സാ​നി​ച്ച​തി​നു ശേ​ഷ​മു​ള്ള മെ​സ്സി​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​ണ് റി​യാ​ദ് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. ടി​ക്ക​റ്റു​ക​ള്‍ മ​ല​യാ​ളി​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ര്‍ജ​ൻ​റീ​ന ടീ​മി​ല്‍ മെ​സ്സി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ എ​ത്തു​ന്ന​തി​നാ​ല്‍ ആ​വേ​ശ​ത്തി​ലാ​ണ് മ​ല​യാ​ളി​ക​ളും. 

Loading...
COMMENTS