Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപർവതശൃംഗത്തിൽ കയറി ...

പർവതശൃംഗത്തിൽ കയറി  പന്തു കളിച്ചവൾ 

text_fields
bookmark_border
പർവതശൃംഗത്തിൽ കയറി  പന്തു കളിച്ചവൾ 
cancel
camera_alt???????????? ??????? ???? ??????????? ????? ???????????????? ??????? ?????? ???????????

എന്നും അപൂർവ നേട്ടങ്ങളിലായിരുന്നു ഖാമിസി​​െൻറ കണ്ണ്​. വെറും വ്യക്​തിപരമായ നേട്ടമല്ല, രാജ്യത്തി​​െൻറ കീർത്തി അടയാളപ്പെടുത്തുന്ന വിജയങ്ങളെയാണവൾക്കിഷ്​ടം. അതിന്​ വേണ്ടി  ആകാശം മുട്ടുന്ന പർവതത്തിന്​ മുകളിൽ കയറി അവൾ കാൽപന്തുകളി നടത്തി ഗിന്നസിലിടം നേടും. ഏതു മഞ്ഞുമലകളും താണ്ടും. ബോക്​സിങ്​ കുട്ടിൽ എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. അങ്ങനെ എന്തു സാഹസികതക്കും റഷ അൽ ഖാമിസ്​ എന്ന സൗദി വനിത റെഡി​. സൗദിയിലെ പെണ്ണുങ്ങൾ  ഒളിമ്പിക്​സിൽ സ്വർണമെഡൽ നേടുന്ന ദിനം കാത്തിരിക്കയാണവൾ. അതും ബോക്​സിങിൽ. 
സൗദിയിലെ ആദ്യത്തെ സർട്ടിഫൈഡ്​ ബോക്​സർ ആണ്​ ഖാമിസ്. വയസ്​ 28. ഇൗ റിയാദുകാരി രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരൻ അബ്​ദുല്ല ബിൻ ഖാമിസി​​െൻറ കൊച്ചുമകളാണ്​.  തെക്കൻ കാലിഫോർണിയയിലെ യൂണിവേഴ്​സിറ്റിയിലായിരുന്നു പഠനം. ഇൻറർനാഷനൽ ആൻറ്​ പബ്ലിക്​ പോളിസി മാനേജ്​മ​െൻറിൽ ബിരുദം. സൗദിയിലെ വനിത കായിക സൗകര്യങ്ങളെ കുറിച്ചായിരുന്നു തെസിസ്. അവിടെ  പഠിക്കുന്ന കാലത്ത്​ ബോക്​സിങ്​  ക്ലബിൽ ചേർന്നു. ആഴ്​ചയിൽ രണ്ടോ മൂന്നോ മണിക്കൂർ പരിശീലനം. ബോക്​സിങ്​ പരിശീലനം കൊണ്ട്​ ഗുണം ഏറെയുണ്ടെന്നാണ്​ ഖാമിസി​​െൻറ പക്ഷം. എല്ലാ കാര്യങ്ങൾക്കും വേഗത, കാര്യക്ഷമത, ആത്​മ വിശ്വാസം തുടങ്ങിയവ ഇതുകൊണ്ട്​ ലഭിക്കും. നെഗറ്റീവ്​ എനർജി തീരെ ഉണ്ടാവില്ല. 

പഠനം കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തി സൗദി ബോക്​സിങ്​ ഫെഡറേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ​െങ്കടുത്തതാണ്​ ഖാമിസി​​െൻറ സ്​പോർട്​സ്​ ജീവിതത്തിൽ വഴിത്തിരിവായത്​. ഫെഡറേഷൻ പ്രസിഡൻറിനോട്​ അവൾ ഇൗ മേഖലയിൽ തനിക്കുള്ള താൽപര്യം പങ്കുവെച്ചു. ബോക്​സിങിൽ തങ്ങൾക്ക്​ വനിതാ  കോച്ചുമാരെ വേണമെന്ന്​ അദ്ദേഹം പറഞ്ഞു.  ഫെഡറേഷ​​െൻറ നാല്​ മാസത്തെ കാമ്പിൽ പ​െങ്കടുത്തു. അടിസ്​ഥാനപാഠങ്ങളിൽ കൂടുതൽ നൈപുണ്യം നേടി പരീക്ഷയിൽ വിജയിച്ചു. അങ്ങനെയാണ്​ ഖാമിസ്​ സൗദിയിലെ ആദ്യ സർട്ടിഫൈഡ്​ വനിത ബോക്​സർ ആയത്​. ഇന്ന്​ കിങ്​ സഉൗദ്​ യൂണിവേഴ്​സിറ്റിയിൽ 160 പെൺകുട്ടികൾക്കാണ് ഖാമിസ്​ പരിശീലനം നൽകുന്നത്​. 

പിതാവി​​െൻറ പിന്തുണയാണ്​ ഇൗ മിടുക്കിയെ സ്​പോർടിസിൽ തിളങ്ങാൻ പ്രാപ്​തയാക്കിയത്​. ഖാമിസ്​ ആറ്​ വയസുകാരിയായിരിക്കു​േമ്പാൾ പിതാവ്​  വീട്ടുമുറ്റത്ത്​ ജിംനേഷ്യവും  ബാസ്​കറ്റ്​ബാൾ ഹൂപും ഒരുക്കിക്കൊട​ുത്തു. സഹോദരനൊപ്പം ഇതിലെല്ലാം പരിശീലനം. പെൺകുട്ടിയാണെന്ന്​ കരുതി കുടുംബത്തിലാരും ഇതിനൊന്നും തടസ്സം പറഞ്ഞില്ല. സ്​കൂളിൽ 14ാം വയസ്സ്​​ വരെ ബാസ്​കറ്റ്​ ബാൾ കളിച്ചു. സ്​കുളിൽ ഒട്ടമത്​സരത്തിലെ സ്​ഥിരം റാണി. എന്നാൽ അവിടെയൊന്നുമല്ല അവൾ വിപ്ലവം തീർത്തത്​. 2017 ^ൽ സൗദിയിലെ 11 വനിതകൾക്കൊപ്പം അവൾ മൊറോക്കോയിലെ അറ്റ്​ലസ്​ പർവതം കയറി. നാല്​ ദിവസം കൊണ്ടായിരുന്നു സാഹസികമായ പർവതാരോഹണം. അതേ വർഷം ജൂണിൽ വിവിധ രാജ്യക്കാരായ മൂപ്പതോളം വനിതകളോടൊപ്പം  ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതനിരകളിൽ പെട്ട കിളിമഞ്​ജാരോയിൽ കയറി. സമുദ്രനിരപ്പിൽ നിന്ന്​ 5,714 മീറ്റർ ഉയരമുള്ള പർവതം. അവിടെ  ഫുട്​ബാൾ മാച്ചൊരുക്കി അവൾ ഗിന്നസിലിടം നേടി സൗദിയുടെ പതാക ഉയർത്തിപ്പിടിച്ചു. അതാണ്​ ഖാമിസ്​....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsaudigulf newsmalayalam news
News Summary - football-saudi-gulf news
Next Story