ഗാലറിയിൽ നിന്ന്: മനസ്സിൽ സൂപ്പർ ആഘോഷത്തിെൻറ ആരവങ്ങൾ
text_fieldsബ്രസീൽ ജേതാക്കളായ സൂപ്പർ ക്ലാസിക്കോയിൽ സൂപ്പർ ആഘോഷം തീർത്തത് മലയാളികാണ് എന്ന തോന്നലാണ് ഗാലറിയിലിരുന്നപ്പോൾ ഉണ്ടായത്. ജിദ്ദയിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിൽ ഇത്രയധികം പ്രവാസി കാണികൾ ഗാലറി കൈയടക്കിയത് ചരിത്രത്തിലാദ്യമായിരുന്നു. തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ കാണികൾക്ക് ഇഷ്ടതാരങ്ങളെ നേരിൽ കണ്ട ആവേശം. 62345 പേരാണ് കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്. ഒമ്പത് മണിക്ക് കിക്കോഫ് തുടങ്ങുന്ന കളിക്ക് മൂന്ന് മണി മുതൽ മലയാളികൾ അടക്കം കാണികൾ സ്റ്റേഡിയത്തിെൻറ പരിസരത്ത് എത്താൻ തുടങ്ങി. അഞ്ച് മണിക്ക് സ്റ്റേഡിയം തുറന്നത് മുതൽ ഇരിപ്പിടം സ്വന്തമാക്കാനുള്ള തിരക്കിലായി ഫുട്ബാൾ പ്രേമികൾ. പ്രവൃത്തി ദിവസമായിട്ടും ഇത്രയേറെ കാണികൾ എത്തിച്ചേർന്നത് ജിദ്ദയുടെ ചരിത്രത്തിൽ ആദ്യം. കാണികളിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരായിരുന്നു.
മലയാളി കുടുംബിനികൾ അടക്കമുള്ള ജിദ്ദയിലെ വനിതകൾക്കും ഈ ഫുട്ബാൾ മേള ആവേശകരമായ ഒാർമയായി. സൗദി ഭരണാധികാരികൾ സ്ത്രീകൾക്ക് കളി കാണാൻ അനുമതി നൽകിയതിനാൽ ഗാലറിയിലെ ഫാമിലി സെക്ഷൻ ഹൗസ്ഫുള്ളായി.
മലയാളികൾ സൗദി ഭരണാധികാരികൾക്ക് നന്ദി അറിയിച്ചതും സൗദി നാഷനൽ ചാനലും അൽ അറബിയ ചാനലും റിപ്പോർട്ട് ചെയ്തു. മലയാളികളുടെ ഇഷ്ട ടീമായ ബ്രസീൽ അർജൻറീന ടീമുകൾ തമ്മിലുള്ള മത്സരം നേരിട്ട് കാണാൻ അവസരമൊരുക്കിയതിനാണ് സൗദി ഭരണാധികാരികൾക്ക് മലയാളി സമൂഹം നന്ദി അറിയിച്ചത്. ഭരണാധികാരികളുടെ കട്ടൗട്ടുകൾ വെച്ചാണ് അവർ നന്ദി പ്രകടനം നടത്തിയത്. കളി തുടങ്ങുന്നതിനു മുമ്പ് ടീം വാം അപ്പിന് ഇറങ്ങിയപ്പോൾ തന്നെ മലയാളികൾ ഇഷ്ടതാരങ്ങളെ നേരിൽ കണ്ട ആവേശം പ്രകടിപ്പിച്ചു തുടങ്ങി. അവർ കൊടികളും തോരണങ്ങളും ഫ്ലക്സ് ബോർഡുകളും ബാൻറ് വാദ്യങ്ങളും എല്ലാം ഉപയോഗിച്ച് ഹർഷാരവം മുഴക്കി. നെയ്മറിെൻറയും ദേയ്‌ബാലയുടെയും പേരുകൾ വിളിച്ചാണ് മലയാളികൾ വരവേറ്റത്. ‘മിസ് യു മെസ്സി’ എന്ന ബോർഡ് ഗാലറിയിൽ കാണാമായിരുന്നു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആണ് ഇത്തരത്തിലുള്ള ആവേശം മുമ്പ് കാണികളിൽ കാണാറുള്ളത്. അത്രക്ക് ആവേശമായിരുന്നു ജിദ്ദ സമൂഹത്തിൽ ഉണ്ടായിരുന്നത്. കളി തുടങ്ങിയത് മുതൽ ഈ ആവേശം കളിക്കാർക്ക് ഇല്ലാത്ത രീതിയിൽ ആണ് കളി തുടങ്ങിയത്. മന്ദഗതിയിൽ ആയിരുന്നു ഇരു ടീമുകളും കളിച്ചത്. ഇരു ടീമുകൾക്കും വാശി വളരെ കുറവായിരുന്നു. കളിയുടെ 63 ശതമാനം പന്തും ബ്രസീലിെൻറ കൈയിലായിരുന്നു. ഇരു ടീമുകളും 4:3:3 എന്ന ശൈലിയാണ് സ്വീകരിച്ചത്. കളി തുടങ്ങി എട്ടാം മിനിറ്റിൽ ഡഗ്ലിയവിയുടെ ഒരു ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയത് ഒഴിച്ചാൽ ആദ്യ പകുതിയിൽ നല്ലൊരു മുന്നേറ്റത്തിന് പോലും അർജൻറീനക്ക് സാധിച്ചില്ല. 28ാം മിനിറ്റിൽ മിരാൻറയുടെ ഒരു ഷോട്ട് വീണു കിടക്കുന്ന ഗോളിയെയും മറികടന്ന് പോസ്റ്റിലേക്ക് പോകുമ്പോൾ ആണ് ഔട്ട്‌മിൻറയുടെ മാന്ത്രിക കാലുകൾ അവിടെ എത്തിയത്.
63ാം മിനിറ്റിൽ ദൈബാലായെ കോച്ച് പിൻവലിച്ചത് ശേഷമാണ് അർജൻറീന ഒന്ന് ഉണർന്ന് കളിച്ച് മുന്നേറ്റം നടത്തിയത്. കളിയുടെ മുഴുവൻ സമയവും കഴിഞ്ഞ് നാല് മിനിറ്റ് അധിക സമയം കൊടുത്തു. ഇഞ്ചുറി ടൈമിെൻറ മൂന്നാം മിനുടിലാണ് നെയ്മറിെൻറ കോർണറിൽ മിരൻറയുടെ മനോഹരമായ ഹെഡ്ഡറിലൂടെ ബ്രസീൽ ഒരു ഗോൾ നേടിയത്. അങ്ങനെ നെയ്മറും കൂട്ടരും സൂപർ ക്ലാസിക്കോ കപ്പിൽ മുത്തമിട്ടു.
തയാറാക്കിയത്:
റഹീം വലിയോറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
