ഫുട്ബാൾ: പ്രവാസി ഈദ് കപ്പ് പ്രഖ്യാപിച്ചു
text_fields‘പ്രവാസി ഈദ് കപ്പ്’ പ്രോഗ്രാം കൺവീനർ ആരിഫലി വിശദീകരിക്കുന്നു
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി ബലിപെരുന്നാളിനോട് അനുബന്ധിച്ചു നടക്കുന്ന ‘പ്രവാസി ഈദ് കപ്പ്’ ഫുട്ബാൾ ടൂർണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
റീജനൽ കമ്മിറ്റി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നട്ക്ക പ്രഖ്യാപനചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ ആരിഫലി ടൂർണമെന്റിന്റെ മുന്നൊരുക്കം വിശദീകരിച്ചു.തുടർന്ന് നടന്ന കമ്മിറ്റി യോഗത്തിൽ വിവിധ സംഘടന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ പരിപാടികൾ ചർച്ചചെയ്യുകയും ചെയ്തു.
സിറാജ് തലശ്ശേരി, ആരിഫ ബക്കർ, അൻവർ സലീം, നൗഫർ, ഹാരിസ് ഇസ്മാഈൽ, മുഹമ്മദ് ഹാരിസ്, അബ്ദുറഊഫ്, പി.ടി. അഷ്റഫ്, നുഅ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന, ഏപ്രിൽ 19ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സാഹോദര്യ കേരള പദയാത്രക്ക് അൽ ഖോബാർ റീജനൽ കമ്മിറ്റി ആശംസകൾ നേർന്നു.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ അവരുടെ ധീരതയും സമർപ്പണവും ഇന്ത്യയുടെ അഭിമാനം ഉയർത്തി. വൈസ് പ്രസിഡൻറ് താഹിറയുടെ പിതാവും ട്രഷറർ ഷെജീർ തൂണേരിയുടെ ഭാര്യാപിതാവുമായ സാമൂഹിക പ്രവർത്തകൻ കെ.പി.കെ. ഇബ്രാഹിമിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിന് ജനറൽ സെക്രട്ടറി ഫൗസിയ സ്വാഗതവും ട്രഷറർ ഷെജീർ തൂണേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

