ജിദ്ദയിൽ വീണ്ടുമൊരു ഫുട്ബാൾ ആവേശം; ദ്വിദിന ടൂർണമെൻറിന് നാളെ തുടക്കമാകും
text_fieldsജിദ്ദ: മാസങ്ങളായി കായികപ്രേമികൾ കാത്തിരുന്ന ജിദ്ദയിലെ ഫുട്ബാൾ ആവേശത്തിന് വീണ്ടും തുടക്കമാകുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നിസ്സ് അറേബ്യയും എൻ-കംഫർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘എൻ-കംഫർട്സ് നിസ്സ് അറേബ്യ വേൾഡ് കപ്പ് ധമാക്ക 2026’ ഫുട്ബാൾ ടൂർണമെൻറിന് ജൂൺ 18 വ്യാഴാഴ്ച തുടക്കമാകും. ജിദ്ദ ശരീഅ സിത്തീനിലെ ഒളിമ്പ്യാ വില്ലേജ് സ്റ്റേഡിയത്തിലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ഫുട്ബാൾ മാമാങ്കം അരങ്ങേറുന്നത്. സൗദി കായിക മന്ത്രാലയത്തിെൻറ പൂർണമായ അനുമതിയോടെ സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ എൻ-കംഫർട്സ് മുഖ്യ പ്രായോജകരും ‘റീഗൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജിദ്ദ നാഷനൽ ഹോസ്പിറ്റൽ എന്നിവർ സഹപ്രായോജകരുമാണ്.
ആദ്യദിന മത്സരക്രമങ്ങൾ
ടൂർണമെൻറിെൻറ ആദ്യദിനമായ വ്യാഴാഴ്ച രാത്രി 9.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബാൻ ബേക്കറി എഫ്.സി, ചാർമസ് എഫ്.സിയുമായി മാറ്റുരയ്ക്കും. തുടർന്ന് രാത്രി 10.45-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അറബ് ഡ്രീംസ് എഫ്.സിയും സെവൻ സ്റ്റാർ എഫ്.സിയും തമ്മിൽ കൊമ്പുകോർക്കും. രാത്രി 12-ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ബ്ലാക്ക് റൈഡേർ എഫ്.സി ചാർമ്സ് എഫ്.സിയെ നേരിടുമ്പോൾ, ആദ്യദിനത്തിലെ അവസാന മത്സരത്തിൽ രാത്രി 1.15-ന് സെവൻ സ്റ്റാർ എഫ്.സിയും യാംബുവിൽ നിന്നുള്ള റീം എഫ്.സിയും ഏറ്റുമുട്ടും.
വെള്ളിയാഴ്ച ഫൈനൽ; കുട്ടികളുടെ മത്സരവും
വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ഫൈനൽ ദിനത്തിൽ മുഖ്യ മത്സരങ്ങൾക്ക് പുറമെ, 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ടാലൻറ് ടീൻസ് അക്കാദമിയും ഇന്ത്യൻ സ്കൂൾ ടീമും തമ്മിലുള്ള സൌഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങൾ കാണാൻ ഒളിമ്പ്യാ വില്ലേജ് സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികൾക്കായി സഹപ്രായോജകരായ റീഗൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കുന്ന ആകർഷകമായ സമ്മാനങ്ങളും കാത്തിരിപ്പുണ്ടെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

