ഫുട്ബാൾ അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു
text_fieldsജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലിൽ കുട്ടികളിലെ ഫുട്ബാൾ കഴിവുകൾ കണ്ടെത്തി അവർക്ക് പരിശീലനവും മാർഗനിർദേശവും നൽകാൻ യൂത്ത് ഫുട്ബാൾ ക്ലബ് (വൈ.എഫ്.സി) ഫുട്ബാൾ അക്കാദമി ആരംഭിക്കുന്നു.
പരിപൂർണമായും യൂത്ത് ക്ലബിന്റെ നേതൃത്വത്തിലായിരിക്കും പരിശീലനം നൽകുക. ഫുട്ബാളിന് പുറമെ കുട്ടികൾക്ക് കായികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് വിവിധ സെഷനുകളും പരിശീലനത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലന ക്യാമ്പുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. രെജിസ്ട്രേഷന് 0541825585, 0544289230 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

