Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭ​ക്ഷ്യ​സു​ര​ക്ഷ;...

ഭ​ക്ഷ്യ​സു​ര​ക്ഷ; സൗ​ദിയും റ​ഷ്യ​യും 480 കോ​ടി റി​യാ​ലി​​ന്റെ 13 ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
ഭ​ക്ഷ്യ​സു​ര​ക്ഷ; സൗ​ദിയും റ​ഷ്യ​യും 480 കോ​ടി റി​യാ​ലി​​ന്റെ 13 ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും 480 കോ​ടി റി​യാ​ൽ മൂ​ല്യം വ​രു​ന്ന 13 നി​ക്ഷേ​പ ക​രാ​റു​ക​ളി​ലും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ച്ചു. സെ​ന്റ്​ പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് അ​ന്താ​രാ​ഷ്​​ട്ര സാ​മ്പ​ത്തി​ക ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും പ്ര​മു​ഖ ബി​സി​ന​സ്​ ക​മ്പ​നി​ക​ളും ത​മ്മി​ലാ​ണ് ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​ത്.

സൗ​ദി​യു​ടെ വി​ക​സ​ന​രേ​ഖ​യാ​യ ‘വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പ്രാ​ദേ​ശി​ക​മാ​യി നൂ​ത​ന ബ​യോ​ടെ​ക്‌​നോ​ള​ജി സ​ജ്ജ​മാ​ക്കു​ക, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മി​ടു​ന്ന​ത്.

മൃ​ഗ​സം​ര​ക്ഷ​ണം, ജൈ​വ സു​ര​ക്ഷ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് വെ​റ്റ​റി​ന​റി വാ​ക്സി​ൻ നി​ർ​മാ​ണം, ക​ന്നു​കാ​ലി തീ​റ്റ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും വി​ത​ര​ണ ശൃം​ഖ​ല​ക​ളും, സ്വ​യം​പ​ര്യാ​പ്ത​ത ഉ​റ​പ്പാ​ക്കാ​നാ​യി ബ്രോ​യി​ല​ർ കോ​ഴി ഇ​ന​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടെ സു​പ്ര​ധാ​ന മേ​ഖ​ല​ക​ൾ ക​രാ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടെ​ന്ന് സൗ​ദി പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി ഉ​പ​മ​ന്ത്രി എ​ൻ​ജി. മ​ൻ​സൂ​ർ അ​ൽ മു​ശൈ​തി വ്യ​ക്ത​മാ​ക്കി. മു​ൻ​നി​ര റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ വ​ഴി സൗ​ദി​യി​ൽ നി​ന്നു​ള്ള ചെ​മ്മീ​ൻ, മ​റ്റ് മ​ത്സ്യ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ക​യ​റ്റു​മ​തി ചെ​യ്യാ​നും ക​രാ​റു​ണ്ട്.

ഒ​ട്ട​ക​പ്പാ​ലി​ൽ​നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ റ​ഷ്യ​ൻ വി​പ​ണി​യി​ലേ​ക്കും മ​റ്റ് ആ​ഗോ​ള വി​പ​ണി​ക​ളി​ലേ​ക്കും വി​പ​ണ​നം ചെ​യ്യാ​നും, പ്ര​ശ​സ്ത​മാ​യ ‘സൗ​ദി കാ​പ്പി’ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും ക​യ​റ്റു​മ​റ്റി​ക്കു​മു​ള്ള ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. സോ​ഫ്റ്റ് ഡ്രി​ങ്ക്സ് മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും സാ​ങ്കേ​തി​ക കൈ​മാ​റ്റ​വും ക​രാ​റി​ന്റെ പ​രി​ധി​യി​ൽ വ​രു​ന്നു. സെ​ന്റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് അ​ന്താ​രാ​ഷ്​​ട്ര സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​​ന്റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​രം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഈ ​കൂ​ട്ടാ​യ്മ വ​ലി​യ അ​വ​സ​ര​മാ​ണ് തു​റ​ന്നു​ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Food security; Saudi Arabia and Russia sign 13 contracts worth 4.8 billion riyals
Next Story