തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ആശ്വാസമായി ഭക്ഷണക്കിറ്റ് വിതരണം
text_fieldsതൊഴിലാളികൾക്കുള്ള ഭക്ഷണകിറ്റ് ശേഖരിക്കുന്ന കെ.എം.സി.സി, എസ്.എൻ.ഇ.സി പ്രവർത്തകർ
റിയാദ്: പ്രമുഖ കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന് പ്രയാസത്തിലായ നൂറിലേറെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി അടിയന്തിര ഭക്ഷണകിറ്റ് വിതരണം ചെയ്തു. റിയാദ് ഓൾഡ് സനാഇയ്യ ഏരിയയിലെ കമ്പനി പൂട്ടിയതോടെ മലയാളികൾ അടക്കമുള്ള തൊഴിലാളികളാണ് ദുരിതത്തിലായത്.
തൊഴിലാളികളുടെ പ്രയാസം മനസ്സിലാക്കി കെ.എം.സി.സി ഓൾഡ് സനാഇയ്യ ഏരിയ കമ്മിറ്റി വിഷയം ഉന്നയിക്കുകയും, ബത്ഹയിലെ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിെൻറ സഹകരണത്തോടെ എസ്.എൻ.ഇ.സി റിയാദ് ചാപ്റ്റർ സഹായവുമായി മുന്നോട്ടുവരികയുമായിരുന്നു.
തുടർന്ന് കെ.എം.സി.സി ഓൾഡ് സനാഇയ്യ ഏരിയ കമ്മിറ്റിയുടെയും എസ്.എൻ.ഇ.സി റിയാദ് ചാപ്റ്ററിെൻറയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞദിവസം രാത്രി അവിടെയുണ്ടായിരുന്ന മുഴുവൻ തൊഴിലാളികൾക്കും ഭക്ഷണകിറ്റുകൾ എത്തിച്ചുനൽകി.
അതേസമയം, ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ നിയമപരമായ മറ്റ് കാര്യങ്ങളും തുടർനടപടികളും പുരോഗമിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

