Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലു​ലു...

ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷ​വു​മാ​യി ലോ​ക​ഭ​ക്ഷ്യ​മേ​ള

text_fields
bookmark_border
ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷ​വു​മാ​യി ലോ​ക​ഭ​ക്ഷ്യ​മേ​ള
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷ​വു​മാ​യി ലോ​ക​ഭ​ക്ഷ്യ​മേ​ള​ക്ക്​ ബു​ധ​നാ​ഴ്ച തു​ട​ക്കം കു​റി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന 'വേ​ൾ​ഡ് ഫു​ഡ് 22 സീ​സ​ൺ ഒ​ന്ന്' എ​ന്ന മേ​ള​യി​ൽ ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കൗ​തു​ക​ങ്ങ​ൾ.

വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ലോ​ക​ത്തി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ൾ മേ​ള കൊ​ഴു​പ്പി​ക്കാ​നെ​ത്തും.

കൂ​ടാ​തെ വീ​ട്ട​മ്മ​മാ​ർ​ക്കും പാ​ച​ക​ക​ല ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും സ്വ​ന്തം വീ​ടു​ക​ളി​ൽ ചെ​യ്തു​നോ​ക്കാ​വു​ന്ന ആ​ഗോ​ള ഭ​ക്ഷ​ണ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ചേ​രു​വ​ക​ളും ഭ​ക്ഷ​ണ ലോ​ക​ത്തെ പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ളു​ണ്ടാ​കും. അ​തു​പോ​ലെ സ്വ​ന്തം അ​ടു​ക്ക​ള​ക​ളി​ൽ വൈ​ദ​ഗ്​​ധ്യം തെ​ളി​യി​ച്ച​വ​ർ ഒ​രു​ക്കു​ന്ന രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ രു​ചി​ച്ച​റി​യാ​നു​ള്ള അ​വ​സ​ര​വും ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​മേ​ള​യി​ൽ ല​ഭി​ക്കും.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളി​ൽ പ​ല​തും ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഹോ​ട്ട് ഫു​ഡ്സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നും വാ​ങ്ങു​ക​യും ചെ​യ്യാം.

മേ​ള​യു​ടെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും നി​ര​വ​ധി ലോ​കോ​ത്ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഹോ​ട്ട് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ​ക്കും മി​ക​ച്ച ഡി​സ്‌​കൗ​ണ്ടു​ക​ളും ഡീ​ലു​ക​ളു​മു​ണ്ടാ​കും. ഇ​തി​നു​പു​റ​മെ ഡെ​സ്സേ​ർ​ട്ടു​ക​ൾ, സീ​ഫു​ഡ്, മാം​സം, വീ​ഗ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ഗ്ര​ൻ ഡീ​ലു​ക​ൾ നേ​ടാം.

സൗ​ദി അ​റേ​ബ്യ​യി​ലെ 22 ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും അ​ഞ്ച്​ ലു​ലു ക​മീ​ഷ​ണ​റി​ക​ളി​ലും 17 മി​നി മാ​ർ​ട്ടു​ക​ളി​ലും എ​ല്ലാ​രീ​തി​യി​ലും ഭ​ക്ഷ​ണ വൈ​വി​ധ്യ​ത്തി‍െൻറ ആ​ഘോ​ഷ​മാ​ണ്​ ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ.

ഫെ​ബ്രു​വ​രി 23 മു​ത​ൽ മാ​ർ​ച്ച് എ​ട്ട്​ വ​രെ നീ​ളു​ന്ന ലോ​ക ഭ​ക്ഷ്യ​മേ​ള​യി​ൽ ഭ​ക്ഷ​ണ സം​ബ​ന്ധ​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്.

അ​റ​ബ് ലോ​ക​ത്തെ സൂ​പ്പ​ർ ഷെ​ഫു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം, പാ​ച​ക​വി​ദ്യ​യു​ടെ നു​റു​ങ്ങു​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളു​ടെ മാ​സ്റ്റ​ർ ക്ലാ​സു​ക​ൾ, ഫു​ഡ് ഇ​ൻ​ഫ്ലു​വെ​ൻ​സേ​ഴ്​​സി​നു വേ​ണ്ടി​യു​ള്ള പാ​ച​ക​മ​ത്സ​രം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

ഭ​ക്ഷ​ണം ലോ​ക​ത്താ​ക​മാ​നം എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന​തും ന​ല്ല ആ​രോ​ഗ്യ​ത്തി​ന് എ​ല്ലാ​വ​രും ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ ഒ​ന്നാ​ണെ​ന്ന്​ ലു​ലു ഗ്രൂ​പ്​ എ​ക്‌​സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്‌​റ​ഫ് അ​ലി പ​റ​ഞ്ഞു.

ലു​ലു​വി​ൽ ആ​രോ​ഗ്യ​ക​ര​വും രു​ചി​ക​ര​വും പോ​ഷ​ക​പ്ര​ദ​വു​മാ​യ ചേ​രു​വ​ക​ളും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ന​ൽ​കു​ന്ന​ത് എ​ല്ലാ​യ്​​പോ​ഴും ത​ങ്ങ​ളു​ടെ വ്യാ​പാ​ര​ക​ല​യു​ടെ ആ​ണി​ക്ക​ല്ലാ​ണെ​ന്നും ലു​ലു​വി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക ഭ​ക്ഷ്യ​മേ​ള 24ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ ത​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച്​ എ​ത്തി​ക്കു​ന്ന ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യി ത​ന്നെ അ​​ക്ഷ​രാ​ർ​ഥ​ത്തി​ൽ മാ​റു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ലോ​ക​ത്തി‍െൻറ ചേ​രു​വ​ക​ളും ഭ​ക്ഷ​ണ പ്ര​വ​ണ​ത​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ടാ​നി​ഷ്ട​ത്തി​ന്​ അ​നു​സ​രി​ച്ച്​ അ​വ​രു​ടെ ട്രോ​ളി​ക​ളി​ലേ​ക്കെ​ത്തി​ക്കാ​നാ​ണ്​ ഈ ​മേ​ള​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളും ബ്ലോ​ഗ​ർ​മാ​രും അ​വ​രു​ടെ കൈ​യൊ​പ്പ്​ ചാ​ർ​ത്ത​പ്പെ​ട്ട ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും പാ​ച​ക​ക്കു​റി​പ്പു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി പ​ങ്കി​ടും.

കൂ​ടാ​തെ, ധാ​രാ​ളം പാ​ച​ക പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും. ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും മി​ക​ച്ച പാ​ച​ക​രീ​തി​ക​ളും വി​ഭ​വ​ങ്ങ​ളു​മാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന്​ ലു​ലു സൗ​ദി ഡ​യ​റ​ക്ട​ർ ഷെ​ഹിം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഏ​റ്റ​വും മി​ക​ച്ച രു​ചി​യു​ടെ അ​ർ​ഥം പു​ന​ർ​നി​ർ​വ​ചി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഈ ​മേ​ള​യി​ൽ ഒ​രു​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ, മീ​റ്റ് ദ ​ഷെ​ഫ് എ​ന്നി​വ​യും മ​റ്റും കൂ​ടാ​തെ, ലു​ലു പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും തീ​മു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഫ്രെ​ഷ് മോ​ണി​ങ്​ ഡീ​ലു​ക​ൾ (പ്ര​ഭാ​ത ഓ​ഫ​റു​ക​ൾ), ചോ​ക്ല​റ്റ് ഫാ​ന്‍റ​സി, ഗി​ൽ​റ്റ് ഫ്രീ ​ഓ​ഫ​റു​ക​ൾ, റൈ​സ് ആ​ൻ​ഡ് ഷൈ​ൻ, എ​ക്സോ​ട്ടി​ക് ക​ട്ട്‌​സ് (പ്രീ​മി​യം മീ​റ്റ് ഓ​ഫ​റു​ക​ൾ), ചാ​റ്റ് ഒ​ക്ലോ​ക്ക്, കു​ക്കി ജാ​ർ, ഫ്രൂ​ട്ട്‌​ഫു​ൾ ഡീ​ലു​ക​ൾ, സി​ട്ര​സ് ഫെ​സ്റ്റ്, ഫി​ഷ്‌​റ്റി​വ​ൽ, സ്‌​പൈ​സ് ആ​ൻ​ഡ് പ​ൾ​സ്, സ്പി​ൽ ദ ​ബീ​ൻ​സ് (കോ​ഫി ആ​ൻ​ഡ് കോ​ഫി മേ​ക്ക​ർ) എ​ന്നീ പ​രി​പാ​ടി​ക​ളി​ലൂ​ടെ മി​ക​ച്ച ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ മേ​ള​യി​ലു​ള്ള​ത്.

ഒ​പ്പം ബേ​ക്കി​ങ്ങി​നു​ള്ള​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ്​ അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ നേ​ടാ​നു​ള്ള പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മേ​ള​യി​ലെ സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളും സ​ന്ദ​ർ​ശ​ന തീ​യ​തി​യും

ഷെ​ഫ് അ​ൽ ഷി​ർ​ബി​നി - 45 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട സ​പ​ര്യ​യി​ലൂ​ടെ പാ​ച​ക​രം​ഗ​ത്ത്​ താ​ര​മാ​യി മാ​റി​യ അ​ദ്ദേ​ഹം അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളി​ൽ ഒ​രാ​ളാ​ണ്. ഫെ​ബ്രു​വ​രി 24ന് ​റി​യാ​ദി​ലും 25ന് ​ദ​മ്മാ​മി​ലും 26ന് ​ജി​ദ്ദ​യി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തും.

അ​ലി ബാ​ഷ (ഫു​ഡ് ബ്ലോ​ഗ​ർ) - സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ 1.2 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള സൗ​ദി ഭ​ക്ഷ​ണ​ലോ​ക​ത്തെ റോ​ക്ക് സ്റ്റാ​ർ. സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഇ​ട​യി​ൽ ഹ​ര​മാ​യി മാ​റി​യ സെ​ലി​ബ്രി​റ്റി ഷെ​ഫ്. ഫെ​ബ്രു​വ​രി 24, മാ​ർ​ച്ച് മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ ദ​മ്മാ​മി​ലും റി​യാ​ദി​ലും നാ​ലി​ന്​ ജി​ദ്ദ​യി​ലും മേ​ള​യി​ൽ എ​ത്തും.

അ​ഹ​മ്മ​ദ് അ​സീ​സ് (ഫു​ഡ് ബ്ലോ​ഗ​ർ) - ഫെ​ബ്രു​വ​രി 24ന് ​ജി​ദ്ദ​യി​ലും 25ന്​ ​റി​യാ​ദി​ലും മാ​ർ​ച്ച് മൂ​ന്നി​ന്​ ദ​മ്മാ​മി​ലും മേ​ള സ​ന്ദ​ർ​ശി​ക്കും.

ഷെ​ഫ് ഡാ​ങ്ൽ - റൊ​ട്ടാ​ന ടി.​വി, സൗ​ദി ടി.​വി എ​ന്നീ ചാ​ന​ലു​ക​ളി​ലെ ഷെ​ഫ്. ഫെ​ബ്രു​വ​രി 24ന്​ ​റി​യാ​ദി​ലും 25ന്​ ​ജി​ദ്ദ​യി​ലും 26ന്​ ​അ​ൽ അ​ഹ്സ​യി​ലും.

ഷെ​ഫ് സു​രേ​ഷ് പി​ള്ള - ബി.​ബി.​സി​യു​ടെ മാ​സ്റ്റ​ർ ഷെ​ഫ്, യു.​കെ ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​യി​ലെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി. ഫെ​ബ്രു​വ​രി 24ന് ​ദ​മ്മാ​മി​ലും 25ന് ​റി​യാ​ദി​ലും 26ന്​ ​ജി​ദ്ദ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.

മി​ഥു​ൻ ര​മേ​ശ് - മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ട​നും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നു​മാ​യി പേ​രെ​ടു​ത്ത മി​ഥു​ൻ ര​മേ​ശ് ഫെ​ബ്രു​വ​രി 24ന് ​ദ​മ്മാം സ​ന്ദ​ർ​ശി​ക്കും. 25ന് ​റി​യാ​ദി​ലും 26ന്​ ​ജി​ദ്ദ​യി​ലും എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluhypermarketsaudiarabia
News Summary - food fest at lulu hypermarket
Next Story