പ്രകൃതി സംരക്ഷണം യുവത്വത്തിെൻറ ഉത്തരവാദിത്തമെന്ന് ഫോക്കസ് റിയാദ് സെമിനാർ
text_fieldsഫോക്കസ് ഇൻറർനാഷനൽ റിയാദ് ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽനിന്ന്
റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീൻ ജെൻ 2026’ എന്ന ശീർഷകത്തിൽ ഫോക്കസ് ഇൻറർനാഷനൽ സൗദി ദേശീയതലത്തിൽ സംഘടിപ്പിച്ച ഏകീകൃത പരിസ്ഥിതി അവബോധ കാമ്പയിെൻറ ഭാഗമായി റിയാദ് ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ ‘ഹിമായത്തുൽ ബീഅ’ എന്ന പേരിൽ സെമിനാറും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
ഫോക്കസ് റിയാദ് ഡയറക്ടർ ഐ.എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. മാർക്കറ്റിങ് മാനേജർ റഹീസ് പൂനൂർ പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന ഖുർആൻ സൂക്തങ്ങൾ സദസിന് പരിചയപ്പെടുത്തി. ‘പ്രകൃതി സംരക്ഷണത്തിെൻറ ഇസ്ലാമിക പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫോക്കസ് സൗദി സി.ഇ.ഒ ഷമീം വെള്ളാടത്ത്, ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഷാജഹാൻ ചളവറ, എം.ജി.എം പ്രതിനിധി ഫസ്ന അഫ്സൽ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി
ഇസ്ലാഹി സെൻററിന് സമർപ്പിച്ച സസ്യതൈകൾ പ്രസിഡൻറ് സിറാജ് തയ്യിൽ ഏറ്റുവാങ്ങി. ചിത്രകാരൻ ആസാദ് ഉള്ളിയേരി തത്സമയം വരച്ച പരിസ്ഥിതി ദിന സന്ദേശചിത്രവും സെൻററിന് സമർപ്പിച്ചു. ടാലൻറ് ആൻഡ് ടീൻ ട്രഷറർ ആമീൻ മുഹമ്മദ് നയിച്ച പരിസ്ഥിതി ദിന പ്രതിജ്ഞയിൽ സദസ്സ് പങ്കുചേർന്നു. ഓപറേഷൻസ് മാനേജർ ഷമീൽ കക്കാടൻ സ്വാഗതവും ഫിനാൻസ് മാനേജർ റിയാസ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

