ഫോക്കസ് ജുബൈൽ ഡിവിഷൻ യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു
text_fieldsഫോക്കസ് ജുബൈൽ ഡിവിഷൻ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിൽ സാജിത് ആറാട്ടുപുഴ സംസാരിക്കുന്നു
ജുബൈൽ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഫോക്കസ് ജുബൈൽ ഡിവിഷൻ യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു. മതേതരത്വം ജനാധിപത്യം അതിജീവനം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ വിവിധ മേഖലയിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര നാൾ വഴികൾ വിശദീകരിച്ച അദ്ദേഹം മതേതരമൂല്ല്യങ്ങൾ തകർക്കപ്പെടുന്നതിലുടെ അതിന്റെ ആനുകൂല്ല്യം ലഭിക്കുന്നവർ ആരൊക്കെ എന്ന് ചൂണ്ടിക്കാട്ടി.
അവർ കൊരുക്കുന്ന ചൂണ്ടയിൽ കുടുങ്ങാതിരിക്കാൻ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫോക്കസ് സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ വഹാബ് ആമുഖ പ്രഭാഷണം നടത്തി. ഡിവിഷൻ ഓപറേഷൻ മാനേജർ ഫൈസൽ പുത്തലത്ത് പ്രമേയം അവതരിപ്പിച്ചു.
'ഒരു പൗരൻ ഒരു വോട്ട്' എന്ന നന്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മൂലശിലയായ തത്വത്തെ അട്ടിമറിക്കാനുള്ള ഭരണകൂട ഭീകരതയുടെ കുടിലതന്ത്രങ്ങൾക്കെതിരെയും രാജ്യത്തെ ന്യൂനപക്ഷങ്ങൾ, ദലിതുകൾ മറ്റു അടിസ്ഥാന വിഭാഗങ്ങൾ തുടങ്ങിയവരുടെ പൗരാവകാശങ്ങൾക്കും സൈര്വജീവിതത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നൽകുകയെന്നത് യുവജനപ്രസ്ഥാനങ്ങളുടെ ബാധ്യതയാണ് എന്ന് പ്രമേയം അഭിപ്രായപ്പെട്ടു.
സലാം ആലപ്പുഴ (കെ.എം.സി.സി), ബിജു (ഒ.ഐ.സി.സി) എന്നിവർ പങ്കെടുത്തു. അബ്ദുൽ വഹാബ് സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു. നൗഫൽ, ഇർഷാദ്, ഷിബിൻ, ഹാരിസ്, ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

