ഫോക്കസ് ജുബൈൽ ബേസിക് ലൈഫ് സപ്പോർട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsജുബൈൽ ഫോക്കസ് സംഘടിപ്പിച്ച ബേസിക് ലൈഫ് സപ്പോർട്ട് ബോധവൽക്കരണ പരിപാടിയിൽ ഡോ. ഒവൈസ് സംസാരിക്കുന്നു
ജുബൈൽ: ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഡിവിഷൻ, ബദർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് 'ഹയാത്ത്' എന്ന പേരിൽ ബേസിക് ലൈഫ് സപ്പോർട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ഓരോ സെക്കൻഡും വിലപ്പെട്ടതാണ്, ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന സന്ദേശ മുയർത്തി ജുബൈൽ ബദർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ബദർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. ഒവൈസ് അലി സെഷന് നേതൃത്വം നൽകി.
അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനാവശ്യമായ അടിസ്ഥാന ജീവൻരക്ഷ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണവും പരിശീലനവും അടങ്ങുന്നതിയിരുന്നു പരിപാടി. ഷിബിൻ ഗസ്സാലി, നൗഫൽ കുരിക്കൾ , സലാഹുദ്ദീൻ, ആബിദ്, ഫൈസൽ പുത്തലത്ത്, ഇർഷാദ്, എന്നിവർ സംബന്ധിച്ചു. ഫോക്കസ് മീഡിയ മാനേജർ വി.പി ഷെനിൽ സ്വാഗതവും ഇവന്റ് മാനേജർ സുഹൈൽ നന്ദിയും പറഞ്ഞു. ഹെൽത്ത് ഫോക്കസ് മാനേജർ അബ്ദുൽ വഹാബ് പരിപാടിക്ക് നേതൃത്വം നൽകി.

