ഫോക്കസ് ഇന്റർനാഷനൽ ടാലന്റ് ടീൻസ് ക്യാമ്പ് ഒരുക്കി
text_fieldsഫോക്കസ് ഇന്റർനാഷനൽ ടാലന്റ്സ് ടീൻസ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പരിശീലകരോടൊപ്പം
ദമ്മാം: പാഠപുസ്തകങ്ങൾക്കപ്പുറത്ത് ജീവിതപാഠങ്ങൾ പകർന്ന് കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റർനാഷനൽ ടാലൻസ് ടീൻസ് രൂപവത്കരിച്ചു. ആദ്യ പരിപാടിയായി ദാറസ്സിഹ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവമായി. വൈവിധ്യം നിറഞ്ഞ വിവിധ സെഷനുകൾ ഉൾക്കൊണ്ട പരിപാടിയിൽ ടീൻസ് ഹാങ് ഔട്ട് സെഷന് മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ നേതൃത്വം നൽകി. തുടർന്ന് നടന്ന ഗോൾ സെറ്റിങ് വിത്ത് മാത്തമാറ്റിക്സ് ഗെയിംസ് എന്ന സെഷന് മൊയ്തീൻ പട്ടാമ്പി നേതൃത്വം നൽകി. ആടിയും പാടിയും കളിയിലൂടെ കാര്യം പറഞ്ഞ പരിപാടിയിൽ ന്യൂറോ സൈക്യാട്രിസ്റ്റ് അഖിൽ കൈപ്പമംഗലം, ഫോക്കസ് ഇന്റർനാഷനൽ പ്രതിനിധി ശബീർ വെള്ളാടത്ത്, അബ്ദുല്ല തൊടിക, ഫോക്കസ് സൗദി റീജനൽ സി.ഒ.ഒ നസീമുസ്സബാഹ് എന്നിവരും പങ്കെടുത്തു.
കൗമാര പ്രായത്തിൽ നല്ല കൂട്ടുകെട്ടുകൾ സൃഷ്ടിക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക, വ്യക്തിത്വ വികസനം, നാട്ടറിവ്, കരിയർ ഗൈഡൻസ്, സ്വയം പ്രതിരോധം, സാമൂഹികക്ഷേമ അവബോധം, ധാർമികത തുടങ്ങിയ വിവിധ മേഖലകളിൽ സ്പർശിക്കുന്ന രൂപത്തിലായിരിക്കും ടാലൻറ് ടീൻസ് ക്ലബിന്റെ പ്രവർത്തനങ്ങളെന്ന് ക്ലബ് ചെയർമാൻ ഷറഫുദ്ദീൻ ഷാ, കൺവീനർ സജിൽ നിലമ്പൂർ എന്നിവർ പറഞ്ഞു. ഫോക്കസ് ദമ്മാം ഡിവിഷൻ മാനേജർ എം.വി. നൗഷാദ്, അൻഷാദ് കാവിൽ, അജ്മൽ കൊളക്കാടൻ, മുജീബുറഹ്മാൻ കുഴിപ്പുറം, അൻസാർ വെള്ളോടത്ത്, വാസിക് നെല്ലളം, നസീം അബ്ദുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

