Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോകസ് ഇൻറർനാഷനൽ സൗദി...

ഫോകസ് ഇൻറർനാഷനൽ സൗദി റീജ്യൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഫോകസ് ഇൻറർനാഷനൽ സൗദി റീജ്യൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
cancel
camera_alt

ഷ​മീം വെ​ള്ളാ​ടം (സി.​ഇ.​ഒ), അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ട​ക്ക​ര (സി.​ഒ.​ഒ), ഇ​സ്ഹാ​ഖ് ക​ട​ലു​ണ്ടി (അ​ഡ്. മാ​നേ.), അ​ബ്​​ദു​ൽ റ​ഷാ​ദ് (ഫി​നാ. മാ​നേ.) 

ദമ്മാം: ഫോകസ് ഇൻറർനാഷനൽ സൗദി നാഷനൽ കമ്മിറ്റിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം ബൈത് അൽ റീഫ് റിസോർട്ടിൽ ‘മൊമൻറം-26’ എന്ന പേരിൽ സംഘടിപ്പിച്ച നാഷനൽ കൗൺസിൽ യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഷമീം വെള്ളാടം (സി.ഇ.ഒ), അബ്ദുൽ ഗഫൂർ എടക്കര (സി.ഒ.ഒ), ഇസ്ഹാഖ് കടലുണ്ടി (അഡ്മിൻ മാനേജർ), അബ്ദുൽ വഹാബ് (ഡെപ്യൂട്ടി സി.ഇ.ഒ), അബ്ദുൽ റഷാദ് കരുമാര (ഫിനാൻസ് മാനേജർ), പി.കെ. റിയാസ് (എച്ച്.ആർ മാനേജർ), ടി.പി. സജിൽ (സോഷ്യൽ വെൽഫയർ മാനേജർ), റിയാസ് ബഷീർ (ഇവൻറ് മാനേജർ), അബ്ദുൽ റഊഫ് (മാർക്കറ്റിങ് മാനേജർ), അബ്ദുല്ല തൊടിക (ക്വാളിറ്റി കൺട്രോൾ മാനേജർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഇൻറർനാഷനൽ എക്സ്കോം മെമ്പർമാരായി ഷബീർ വെള്ളാടത്ത്, മുഹമ്മദ് റാഫി, ഐ.എം.കെ. അഹമ്മദ്, ഷഫീക്ക് പുളിക്കൽ എന്നിവരെയും കൗൺസിൽ യോഗം തെരഞ്ഞെടുത്തു.

സൗദിയിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നസീമുസ്സബാഹ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ സൈദു മുഹമ്മദ് (ദമ്മാം), അബ്ദുൽ റഹ്‌മാൻ (ഖോബാർ), ഫൈസൽ പുത്തലത്ത് (ജുബൈൽ), അബ്ദുൽ റഷാദ് കരുമാര (ജിദ്ദ), ഷമീം വെള്ളാടത്ത് (റിയാദ്) എന്നിവർ അവതരിപ്പിച്ചു. റിയാസ് ബഷീർ നാഷനൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. സലീം കടലുണ്ടി, ജരീർ വേങ്ങര, യൂസഫ് കൊടിഞ്ഞി എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചത്.

ഇന്ത്യ, ഖത്തർ, കുവൈത്ത്, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ സജീവമാണ് ഫോകസ്. പരിപാടിയുടെ വിവിധ സെഷനുകളിൽ ഷബീർ വെള്ളാടത്ത്, ജരീർ വേങ്ങര, ഷുക്കൂർ മൂസ, ഷമീം വെള്ളാടത്ത്, അബ്ദുൽ ഗഫൂർ എടക്കര എന്നിവർ സംസാരിച്ചു. ഐ.എം.കെ അഹമ്മദ് സ്വാഗതവും ഇസ്ഹാഖ് കടലുണ്ടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsFocus InternationalSaudi Arabian News
News Summary - Focus International Saudi Region announces new officers
Next Story