ഫോക്കസ് ഇന്റർനാഷനൽ 'റിയാദ് യൂത്ത് സമ്മിറ്റ്' ഇന്ന്
text_fieldsറിയാദ്: ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷൻ സംഘടിപ്പിക്കുന്ന 'റിയാദ് യൂത്ത് സമ്മിറ്റ്' ഇന്ന് നടക്കും.
വൈകിട്ട് ഏഴിന് ബത്തയിലെ എസ്.ഐ.ഐ.സി ഓഡിറ്റോറിയത്തിൽ 'മതേതരത്വം, ജനാതിപത്യം, അതിജീവനം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കെ.എം.സി.സി, ഒ.ഐ.സി.സി, കേളി, യൂത്ത് ഇന്ത്യ, ആർ.ഐ.സി.സി, സൗദി ഇസ്ലാഹി സെന്റർ തുടങ്ങിയ സംഘടനകളിലെ യുവനേതാക്കന്മാർ പങ്കെടുക്കും.
രാജ്യത്ത് ഇന്ന് നടക്കുന്ന പല അധാർമിക പ്രവർത്തനങ്ങൾക്കെതിരെയും, രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്കെതിരെയും കക്ഷി രാഷ്ട്രീയ ഭേദമന്ന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണം. യുവാക്കളുടെ സർഗ്ഗാത്മകമായ കഴിവും ചിന്താശേഷിയും ഉപയോഗപ്പെടുത്തി ഇതിനെതിരെ പ്രതിരോധിക്കണം.
ഇന്ത്യയുടെ മതേതരത്വ ജനാതിപത്യ സുവർണ്ണ കാലഘട്ടം തിരിച്ചു കൊണ്ടുവരാൻ ഇന്നത്തെ യുവസമൂഹം സധൈര്യം മുന്നോട്ട് ഇറങ്ങേണ്ട സാഹചര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നു ഫോക്കസ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

