Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ ഫോ​ക്ക​സ്...

ജി​ദ്ദ​യി​ൽ ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി​ദ്ദ​യി​ൽ ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഔ​ഷ​ധ ചെ​ടി​യു​ടെ വി​ത​ര​ണോ​ദ്‌​ഘാ​ട​നം അ​ബ്‌​സി​ൽ പു​ളി​ക്ക​ലി​ൽ നി​ന്നും തൈ ​സ്വീ​ക​രി​ച്ച് സ​ലാ​ഹ് കാ​രാ​ട​ൻ നി​ർ​വ​ഹി​ക്കു​ന്നു 

ജി​ദ്ദ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷ​ഫീ​ഖ് പ​ട്ടാ​മ്പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം കേ​വ​ല​മൊ​രു ച​ട​ങ്ങ​ല്ലെ​ന്നും, അ​ത് എ​ല്ലാ​വ​രു​ടെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നു​ഷ്യ​െൻറ അ​തി​രു​ക​ട​ന്ന ആ​ഗ്ര​ഹ​ങ്ങ​ളും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വു​മാ​ണ് സ​മൂ​ഹ​ത്തെ വ​ലി​യ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. ലോ​കാ​വ​സാ​ന നി​മി​ഷ​ത്തി​ൽ പോ​ലും കൈ​വ​ശ​മു​ള്ള ചെ​ടി​ത്തൈ ന​ട്ടു​പി​ടി​പ്പി​ക്ക​ണ​മെ​ന്ന് പ​ഠി​പ്പി​ച്ച പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ വ​ച​നം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട്, പ്ര​കൃ​തി സം​ര​ക്ഷ​ണം വി​ശ്വാ​സി​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ര​ണ്ടാ​ഴ്ച​യോ​ളം ഫോ​ക്ക​സ് അം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തി​യ എ​ൺ​പ​തി​ല​ധി​കം ‘പ​നി​ക്കൂ​ർ​ക്ക’ ഔ​ഷ​ധ സ​സ്യ​ത്തൈ​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. എ​ക്കോ ഫോ​ക്ക​സ് മാ​നേ​ജ​ർ​ക്ക് ആ​ദ്യ​തൈ ന​ൽ​കി​ക്കൊ​ണ്ട് ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ലാ​ഹ് കാ​രാ​ട​ൻ തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് വി​ശ്വാ​സ​ത്തി​െൻറ​യും മ​നു​ഷ്യ​െൻറ നി​ല​നി​ൽ​പ്പി​െൻറ​യും ഭാ​ഗ​മാ​ണെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്. ച​ട​ങ്ങി​ൽ ജാ​സിം പൊ​ന്നാ​നി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsJeddahSaudi Arabiagulfnewsmalayalam
News Summary - Focus International organized an environmental awareness program in Jeddah
Next Story