Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോക്കസ് ഇൻറർനാഷനൽ...

ഫോക്കസ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/blood-donation-camp
cancel
camera_alt

ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന് 

ജിദ്ദ: ‘ഒരാളുടെ ജീവൻ രക്ഷിച്ചാൽ അവൻ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ചതിന് തുല്യമാണ്’ എന്ന ഖുർആൻ വചനം ഉയർത്തിപ്പിടിച്ച് ഫോക്കസ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഐ.എം.സി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ വിവിധ തൊഴിൽ, സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രവാസി മലയാളികളടക്കം നിരവധി സന്നദ്ധ രക്തദാതാക്കളാണ് പങ്കെടുത്തത്.

ആശുപത്രിയിലെ ‘ബ്ലഡ് ബാങ്ക്’ മെഡിക്കൽ സംഘത്തിെൻറ മേൽനോട്ടത്തിൽ നടന്ന ക്യാമ്പിൽ 40-ഓളം പേർ രക്തം ദാനം ചെയ്തു. ഐ.എം.സി ബ്ലഡ് ബാങ്ക് മേധാവി ഡോ. അഹമ്മദ് വസായ് ശൈഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റഷാദ് കരുമാര അധ്യക്ഷത വഹിച്ചു. നിദാൽ കാരാടൻ സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.

ക്യാമ്പിെൻറ ഭാഗമായി രക്തദാനത്തിന് പുറമെ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവൽക്കരണവും സംഘടിപ്പിച്ചിരുന്നു. ബ്ലഡ് ഷുഗർ പരിശോധന, ബ്ലഡ് പ്രഷർ നിർണയം എന്നിവയ്ക്ക് പുറമെ ശരീരത്തിലെ കൊഴുപ്പ്, പേശി അനുപാതവും ബി.എം.ഐയും കൃത്യമായി വിലയിരുത്തുന്ന ആധുനിക ‘ഇൻബോഡി സ്കാൻ’ പരിശോധനയും ന്യൂട്രീഷൻ സപ്പോർട്ടും പങ്കെടുത്തവർക്ക് സൗജന്യമായി നൽകി.

ക്യാമ്പിനോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിക്ക് പ്രമുഖ കാലിസ്തനിസ്റ്റിക് കോച്ച് സാം നേതൃത്വം നൽകി. പ്രവാസ ലോകത്ത് വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ജോലിത്തിരക്കുകൾക്കിടയിലും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും എങ്ങനെ നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampFocus InternationalFocus Jeddah DivisionSaudi Arabian News
News Summary - Focus International Jeddah Division organized a blood donation camp
Next Story