ഫോക്കസ് ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി ബോധവത്കരണ സെഷൻ
text_fieldsഫോക്കസ് ജുബൈൽ സെമിനാറിൽ ഐ.ബി.എം സീനിയർ സൈബർ സെക്യൂരിറ്റി കൺസൾട്ടൻറ് മുഹമ്മദ് അബ്ദുറഹ്മാൻ സംസാരിക്കുന്നു
ജുബൈൽ: മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ സുരക്ഷ മുൻനിർത്തി ഫോക്കസ് ഇൻറർനാഷനൽ ജുബൈൽ ഡിവിഷെൻറ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു. ജുബൈലിലെ സ്പൈസ് റസ്റ്റാറൻറിൽ ‘ട്രൂ ലൈസ്, മി, മൈ സെൽഫ് ആൻഡ് ദ് എ.ഐ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ നിരവധി ആളുകൾ പങ്കെടുത്തു.
ഐ.ബി.എം സീനിയർ സൈബർ സെക്യൂരിറ്റി കൺസൾട്ടൻറ് മുഹമ്മദ് അബ്ദുറഹ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ സൈബർ ലോകത്ത് വ്യക്തികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സ്വയം സുരക്ഷിതരാകാമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പുതിയ സാങ്കേതികവിദ്യകൾ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം സദസ്യരുമായി സംവദിച്ചു. ഫൈസൽ പുത്തലത്ത്, ആബിദ്, ഇർഷാദ്, സനീജ്, ജാഷിർ സിദ്ദീഖ്, റാദി നബ്ഹാൻ, ഷെനിൽ, മുൻദിർ എന്നിവർ പരിപാടിയുടെ നടത്തിപ്പ് നിയന്ത്രിച്ചു. അഡ്മിൻ മാനേജർ ഷിബിൻ ഗസ്സാലി സ്വാഗതവും ഡിവിഷനൽ ഓപ്പറേഷൻ മാനേജർ സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

