Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ് ഡെ​ർ​ബി;...

ഫോ​ക്ക​സ് ഡെ​ർ​ബി; ഫോ​ക്ക​സ് ബോ​ൾ​ട്ട് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഫോ​ക്ക​സ് ഡെ​ർ​ബി; ഫോ​ക്ക​സ് ബോ​ൾ​ട്ട് ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt

ഫോ​ക്ക​സ് ഡെ​ർ​ബി മ​ത്സ​ര​ത്തി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫോ​ക്ക​സ് ബോ​ൾ​ട്ട് ടീം

റി​യാ​ദ്: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​യാ​ദ് ഡി​വി​ഷ​ൻ നാ​ല് മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി വ​ന്ന ഫോ​ക്ക​സ് ഡെ​ർ​ബി​യി​ൽ കൂ​ടു​ത​ൽ പോ​യി​ന്റ്​ ക​ര​സ്ഥ​മാ​ക്കി ഫോ​ക്ക​സ് ബോ​ൾ​ട്ട് ചാ​മ്പ്യ​ന്മാ​രാ​യി. ഫോ​കോ ടൈ​ഗ​ർ റ​ണ്ണ​ർ അ​പ്പ് ക​ര​സ്ഥ​മാ​ക്കി. റി​യാ​ദി​ലെ ഫോ​ക്ക​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടി​യി​ൽ നാ​ല് ടീ​മു​ക​ളാ​യി ഫോ​ക്ക​സ് ബോ​ൾ​ട്ട്, ടീം ​ഫ്ര​റ്റേ​ർ​ണി​റ്റി, ഫോ​ക്ക​സ് വാ​രി​യേ​ഴ്​​സ്, ഫോ​കോ ടൈ​ഗേ​ഴ്‌​സ് എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചു ഫു​ട്​​ബാ​ൾ, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്റ​ൺ, ചെ​സ്, അ​ത്​​ല​റ്റി​ക്സ് തു​ട​ങ്ങി വി​വി​ധ കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ളാ​ണ് ഫോ​ക്ക​സ് ഡെ​ർ​ബി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റി​യാ​ദി​ലെ സു​ലെ​യി​ൽ ദു​ർ​റ​ത്തു​ൽ മ​ന​ക ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ഫൈ​ന​ൽ ദി​വ​സം വി​വി​ധ കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക​യു​ണ്ടാ​യി.

ഫു​ട്​​ബാ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഷ​മീ​ർ കൊ​ച്ചി (ഫോ​ക്കോ ടൈ​ഗ​ർ), റാ​മി സു​നൈ​സ് (ടീം ​ഫ്ര​റ്റേ​ർ​ണി​റ്റി), ന​ജി​ഹ് (ഫോ​ക്ക​സ് വാ​രി​യ​ർ​സ്), നൗ​ഫ​ൽ അ​രു​ക്കാ​ട്ടി​ൽ (ടീം ​ഫ്ര​റ്റേ​ർ​ണി​റ്റി), മു​ഹ​മ്മ​ദ് ഫ​റാ​സ് (ഫോ​ക്ക​സ് വാ​രി​യ​ർ​സ്), സ​ഹ​ൽ (ടീം ​ഫ്ര​റ്റേ​ർ​ണി​റ്റി), നാ​സ​ർ കൊ​പ്പം (ടീം ​ഫ്ര​റ്റേ​ർ​ണി​റ്റി) എ​ന്നി​വ​ർ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. അ​ഫ്സ​ൽ, അ​ബ്​​ദു​റ​ഹ്​​മാ​ൻ (ഫോ​ക്ക​സ് ബോ​ൾ​ട്ട്) എ​ന്നി​വ​ർ ബാ​ഡ്മി​ന്റ​ണി​ലും ഐ.​എം.​കെ. അ​ഹ​മ്മ​ദ് (ഫോ​ക്ക​സ് ബോ​ൾ​ട്ട്) ചെ​സ്സി​ലും ചാ​മ്പ്യ​ന്മാ​രാ​യി. നൗ​ഫ​ൽ അ​രു​ക്കാ​ട്ടി​ൽ, സി​യാ​ദ് മു​ഹ​മ്മ​ദ്, സ​ഹ​ൽ ഹാ​ദി, സു​നീ​ർ, ഷ​മീം വെ​ള്ളാ​ട​ത്ത് എ​ന്നി​വ​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഫൈ​ന​ൽ ദി​വ​സ​ത്തോ​ടു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഫോ​ക്ക​സ് റി​യാ​ദ് പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​ത്തി​ൽ എ​സ്.​ഐ.​ഐ.​സി റി​യാ​ദ് പ്ര​ബോ​ധ​ക​ൻ സ​യ്യി​ദ് സു​ല്ല​മി ഉ​ദ്ബോ​ധ​നം ന​ട​ത്തി.

ഫോ​ക്ക​സ് റി​യാ​ദ് ഡി​വി​ഷ​​ന്റെ ക​ഴി​ഞ്ഞ ആ​റ് മാ​സ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ ഷ​മീം വെ​ള്ളാ​ട​ത്ത്, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഷ​ഹീ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ടീം ​ബി​ൽ​ഡി​ങ്​ ആ​ക്ടി​വി​റ്റി​ക​ൾ​ക്ക് സി​റാ​ജ് ത​യ്യി​ൽ, സാ​ജി​ദ് ഒ​താ​യി എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ഐ.​എം.​കെ. അ​ഹ​മ്മ​ദ്, റ​ഊ​ഫ് പൈ​നാ​ട്ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, നൗ​ഫ​ൽ അ​രു​ക്കാ​ട്ടി​ൽ, ഷാ​ജ​ഹാ​ൻ ച​ള​വ​റ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഡി​വി​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ റി​യാ​സ് കൊ​ട്ട​പ്പു​റം സ്വാ​ഗ​ത​വും വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ ഷ​മീ​ൽ ക​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSports News
News Summary - Focus Derbi sports competition
Next Story