ഫോക്കസ് ദമ്മാം ഡിവിഷൻ രക്തദാന ക്യാമ്പ്
text_fieldsഫോക്കസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം
ദമ്മാം: ഫോക്കസ് ഇന്റർനാഷനൽ സൗദി ദമ്മാം ഡിവിഷൻ കിങ് ഫഹദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസ് കെയർ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാമ്പാണ് ദമ്മാമിൽ സമാപിച്ചത്.
അബ്ദുൽ ബാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഭരണ സമിതി മുൻ ചെയർമാൻ സുനിൽ മുഹമ്മദ്, എസ്.ഐ.ഐ.സി പ്രസിഡന്റ് വഹീദുദ്ദീൻ, ഫോക്കസ് ഇന്റർനാഷനൽ ഡെപ്യൂട്ടി സി.ഇ.ഒ ഷബീർ വെള്ളാടത്ത്, അബ്ദുറഹ്മാൻ (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. ഫോക്കസ് ദമ്മാം ഡി.ഒ.എം നസീം അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. സൗദി സി.ഒ.ഒ നസീമുസ്സബാഹ്, മുനീർ ഹാദി, അബ്ദുല്ല തൊടിക, ഷാജി കരുവാറ്റ, ഫോക്കസ് കെയർ മാനേജർ ടി.പി. സജിൽ, ഫോക്കസ് എച്ച്.ആർ. മാനേജർ അൻസാർ കടലുണ്ടി എന്നിവർ നേതൃത്വം നൽകി.