ഫോക്കോ സോക്കർ ജുബൈൽ ഫുട്ബാൾ ടൂർണമെന്റ്
text_fieldsഫോക്കോ സോക്കർ ജുബൈൽ ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫി കൈമാറുന്നു
ജുബൈൽ: ഫോക്കോ സോക്കർ ജുബൈൽ ഡിവിഷൻ സ്റ്റുഡന്റ്സിന് വേണ്ടി ജുബൈൽ അറൈഫി ഖോനൈനി ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു, ഡോ. ഫവാസ് ഉദ്ഘാടനം ചെയ്തു.
നിരവധി രക്ഷിതാക്കളും കാഴ്ചക്കാരായി എത്തിയിരുന്നു. ജൂനിയർ വിഭാഗത്തിൽ ഫോക്കോ ബാഴ്സ എഫ്.സി, ഫോക്കോ സിറ്റി എഫ്.സി, ഫോക്കോ പി.എസ്.ജി എഫ്.സി എന്നീ ടീമുകൾ പങ്കെടുത്തു. ഫോക്കോ ബാഴ്സ എഫ്.സി വിജയികളായി. സീനിയർ വിഭാഗത്തിൽ ഫോക്കോ ബാഴ്സ എഫ്.സി, ഫോക്കോ സിറ്റി എഫ്.സി, ഫോക്കോ പി.എസ്.ജി എഫ്.സി എന്നീ ടീമുകൾ മാറ്റുരച്ചു. ഫോക്കോ ബാഴ്സ എഫ്.സി വിജയികളായി. വിജയികൾക്കുള്ള ട്രോഫികൾ ഭാരവാഹികൾ കൈമാറി. ഫോക്കോ സോക്കർ ഡയറക്ടർ ഷിബിൻ ഗസ്സാലി നേതൃത്വം നൽകി.

