Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലൈനാസ്: കോഴിക്കോേട്ടക്ക് 634 റിയാൽ മുതൽ ടിക്കറ്റ് നിരക്ക്

text_fields
bookmark_border
ഫ്ലൈനാസ്: കോഴിക്കോേട്ടക്ക് 634 റിയാൽ മുതൽ ടിക്കറ്റ് നിരക്ക്
cancel

ജിദ്ദ: റിയാദില്‍ നിന്ന് അടുത്ത മാസം 16 മുതൽ സര്‍വീസ് ആരംഭിക്കുന്ന സീദിയിലെ ബജറ്റ് എയർലൈൻസായ ഫ്ലൈനാസിന് 634 റിയാൽ മുതൽ ടിക്കറ്റ് നിരക്ക് സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഫ്ലൈനാസ്. അടുത്ത മാസം 16 മുതല്‍ റിയാദിൽ നിന്നും കോഴിക്കോട്ടേക്കു സർവീസുകൾ ആരംഭിക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 634 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലായിരിക്കും സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച് പുറപ്പെട്ട് 12 ന് റിയാദിലെത്തും. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളുമുണ്ട്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ അധികമായി ലഗേജ് കൊണ്ടുപോവാനും സാധിക്കും. കോഴിക്കോടിനൊപ്പം റിയാദിൽ നിന്നും ദമ്മാമിൽ നിന്നും ലക്‌നോവിലേക്കും ഫ്‌ളൈ നാസ് സർവീസുകൾ ആരംഭിക്കുന്നുണ്ട്. ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും നേരത്തെ തന്നെ സർവീസുകൾ നടത്തുന്നുണ്ട്. താമസിയാതെ ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Flynas Ticket rate-Gulf News
Next Story