Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്ലൈനാസ് ആറ്​ അറബ്...

ഫ്ലൈനാസ് ആറ്​ അറബ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ വെള്ളിയാഴ്ച​ വരെ നിർത്തിവെച്ചു

text_fields
bookmark_border
Flynas Suspends Flights to Six Arab Countries Until Friday
cancel

റിയാദ്​: ചില അന്താരാഷ്​ട്ര കേന്ദ്രങ്ങളിലെ വ്യോമപാത അടച്ചതിനെത്തുടർന്ന്, ആറ്​ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടിയതായി പ്രമുഖ സൗദി എയർലൈനായ ഫ്ലൈനാസ് അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.

സൗദി അറേബ്യയിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച രാജ്യങ്ങൾ യു.എ.ഇ, ഖത്തർ, കുവൈത്ത്​, ബഹ്റൈൻ, ഇറാഖ്, സിറിയ എന്നിവയാണ്​. വെള്ളിയാഴ്​ച (മാർച്ച് ആറ്​) സൗദി സമയം വൈകുന്നേരം മൂന്ന്​ വരെ ഈ നിയന്ത്രണം തുടരുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് വഴി വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ ഫ്ലൈനാസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി സൗദിക്ക് ഉള്ളിൽ നിന്ന് 920001234, പുറത്ത് നിന്ന്: +966114349000 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്​ അധികൃതർ നിർദേശിച്ചു.

അധികൃതരുമായി സഹകരിച്ച് സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും മാറ്റങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flights cancelledflynas airlineMiddle East ConflictIran US Tensions
News Summary - Flynas Suspends Flights to Six Arab Countries Until Friday
Next Story