Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്ലൈനാസ്​:...

ഫ്ലൈനാസ്​: കോഴിക്കോ​േട്ടക്ക്​ 634 റിയാൽ മുതൽ ടിക്കറ്റ്​ നിരക്ക്​

text_fields
bookmark_border
ഫ്ലൈനാസ്​: കോഴിക്കോ​േട്ടക്ക്​ 634 റിയാൽ മുതൽ ടിക്കറ്റ്​ നിരക്ക്​
cancel

ജിദ്ദ: റിയാദില്‍നിന്ന്​ ഒക്​ടോബർ 16 മുതൽ സര്‍വിസ് ആരംഭിക്കുന്ന സൗദിയിലെ ബജറ്റ്​ എയർലൈൻസായ ഫ്ലൈനാസിന് 634 റിയാൽ മുതൽ ടിക്കറ്റ്​ നിരക്ക്.​ സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വിസ് നടത്തുന്ന കമ്പനിയാണ് ഫ്ലൈനാസ്. ഒക്​ടോബർ 16 മുതല്‍ റിയാദിൽനിന്ന്​ കോഴിക്കോട്ടേക്കു സർവിസുകൾ ആരംഭിക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടിക്കറ്റ്​ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 634 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലായിരിക്കും സർവിസ്. പുലർച്ച 12.50ന് റിയാദിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. 9.25ന് തിരിച്ച് പുറപ്പെട്ട് 12ന് റിയാദിലെത്തും. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കണക്​ഷൻ ഫ്ലൈറ്റുകളുമുണ്ട്.

20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ അധികമായി ലഗേജ് കൊണ്ടുപോവാനും സാധിക്കും. കോഴിക്കോടിനൊപ്പം റിയാദിൽനിന്നും ദമ്മാമിൽനിന്നും ലഖ്​നോവിലേക്കും ഫ്ലൈനാസ് സർവിസുകൾ ആരംഭിക്കുന്നുണ്ട്. ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും നേരത്തേതന്നെ സർവിസുകൾ നടത്തുന്നുണ്ട്. താമസിയാതെ ജിദ്ദയിൽനിന്നും ദമ്മാമിൽനിന്നും കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsFlynas
News Summary - flynas-saudi-gulf news
Next Story