മലബാറിലെ പ്രവാസികൾക്ക് പ്രതീക്ഷയുടെ ചിറകുവിടർത്തി ഫ്ലൈ നാസ്

09:38 AM
11/09/2019
ജിദ്ദ: സൗദി ബജറ്റ് എയർവേയ്സായ ഫ്ലൈനാസ്  അടുത്തമാസം മുതൽ റിയാദിൽ നിന്ന് കോഴിക്കോേട്ടക്ക് സർവീസ് ആരംഭിക്കാൻ തുരുമാനിച്ചത് പ്രവാസികൾക്ക് പ്രതീക്ഷ പകരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഫ്ലൈനാസ്. ഒക്ടോബർ 16 മുതല്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു.

തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലാണ് സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച് പുറപ്പെട്ട് 12 ന് റിയാദിലെത്തും. ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളുമുണ്ട്. ആദ്യം 545 റിയാലിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 634 റിയാലിന് ലഭ്യമാണ്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ 30ഉം 40ഉം കിലോ കൊണ്ടു പോകാം.

എയര്‍ ഇന്ത്യാ എക്സ്പ്രസിന് സമാനമാണ് നിരക്കുകള്‍. ഇതോടെ കരിപ്പൂര്‍ സെക്ടറില്‍ മത്സരം മുറുകും. ഓഫറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫ്ലൈനാസി​െൻറ സര്‍വീസ് പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടുമാകുമെന്നാണ് പ്രതീക്ഷ. സൗദിയിൽ എല്ലായിടത്തേക്കും കണക്ഷൻ ലഭ്യമാണെന്നതിനാൽ രാജ്യത്തെ ഏതു ഭാഗത്തുള്ള പ്രവാസികൾക്കും ഇൗ സർവീസ് ആശ്വാസമാകും.
Loading...
COMMENTS