ഫിഫ പ്രതിനിധികൾക്ക് ഫ്ലൈറ്റേഴ്സ് എഫ്.സി സ്വീകരണം
text_fieldsകുവൈത്തിലെത്തിയ ഫിഫ അസിസ്റ്റന്റ് റഫറി അരുൺ എസ്. പിള്ള, ഫിഫ ഹെഡ് റഫറി അസൈസർ നാസർ, ദർവീഷ് മുസ്തഫ
എന്നിവർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
കുവൈത്ത് സിറ്റി: സെപ്റ്റംബർ ആറുമുതൽ 12 വരെ കുവൈത്തിൽ നടക്കുന്ന എ.എഫ്.സി ഏഷ്യ കപ്പ് ഫുട്ബാൾ അണ്ടർ 23 ഗ്രൂപ് എഫ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തിയ ഫിഫ അസിസ്റ്റന്റ് റഫറി അരുൺ എസ്. പിള്ള, ഫിഫ ഹെഡ് റഫറി അസൈസർ നാസർ, ദർവീഷ് മുസ്തഫ എന്നിവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫ്ലൈറ്റേഴ്സ് എഫ്.സി ക്ലബ് ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി ക്ലബിന്റെ ഉപഹാരം കൈമാറി. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പബ്ലിക്ക് റിലേഷൻ ഓഫിസർ ഹിഷാം അൽ ഫീലി, ക്ലബ് പ്രസിഡന്റ് സലിം വകീൽ, മുഖ്യരക്ഷാധികാരി ശുഐബ് ഷെയ്ഖ്, ടീം മാനേജർ മുസ്തഫ, എക്സിക്യൂട്ടിവ് അംഗങ്ങളായ ശരീഫ് പൂച്ചക്കാട്, സെബാസ്റ്റ്യൻ ബെഞ്ചിലാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

