Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൗതുകവും...

കൗതുകവും ആവേശവുമുണർത്തിഫ്​ളൈ ബോർഡ്​ ​പ്രദർശനം

text_fields
bookmark_border
കൗതുകവും ആവേശവുമുണർത്തിഫ്​ളൈ ബോർഡ്​ ​പ്രദർശനം
cancel

ജിദ്ദ: ഇൗദുൽ ഫിത്വർ ആഘോഷത്തിനിടയിൽ കൗതുകവും ആവേശവുമുണർത്തി ഫ്​ളൈ ബോർഡ്​ ​പ്രദർശനം. അബ്​ഹുർ തീരത്ത്​ കടലിൽ സൗദി അറേബ്യൻ ​മറൈൻ സ്​പോർട്​സ്​ ഫെഡറേഷനാണ്​ ​​ഫ്​ളൈ ബോർഡ്​ എയർ രംഗത്തെ അറിയപ്പെട്ട വിദഗ്​ധരെ ഉപയോഗിച്ച്​ വേറിട്ട  മറൈൻ കായികാഭ്യാസം സംഘടിപ്പിച്ചത്​. ആദ്യമായാണ്​ ജിദ്ദയിൽ ഇങ്ങനെയാരു പ്രദർശനം​. പരിപാടി ആളുകളിൽ കൗതുകവും ആനന്ദവുമുണ്ടാക്കിയതായി പ്രോഗ്രാം മേധാവി ഖാലിദ്​ ബിൻ അബ്​ദുൽ അസീസ്​ അൽ ഗാമിദി പറഞ്ഞു. അന്തരീക്ഷത്തിൽ പറക്കാനും ​ഡോൾഫിനെ പോലെ വെള്ളത്തിൽ മുങ്ങിച്ചാടാനുമൊക്കെ കഴിയുന്നതാണ്​ ഫ്​ളൈ ബോർഡ് അഭ്യാസം. ഫ്രഞ്ച് വാട്ടർ​ സ്​പോർട്​സ്​ ചാംമ്പ്യൻ ഫ്രാങ്കി സപാത്താ എന്നയാൾ കണ്ട്​ പിടിച്ച ഫ്​ളൈ ബോർഡ്​ എയർ ജറ്റ്​ എൻജിനുപയയോഗിച്ചാണ്​ പ്രവർത്തിക്കുന്നത്​​. പത്ത്​ മിനുറ്റിനുള്ളിൽ പതിനായിരം അടി ഉയരത്തിലെത്താം. കോർണിഷിലെത്തുന്നവർക്ക്​  വലിയ കൗതുകവും ആനന്ദവുമുണ്ടാക്കുന്നതാണിതെന്നും അ​ദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfly board display
News Summary - fly board display saudi arabia gulfnews
Next Story