You are here
ഖത്തീഫിൽ പുഷ്പമേള തുടങ്ങി
ഖത്തീഫ്: കിഴക്കൻ പ്രവിശ്യയിൽ ഖത്തീഫിൽ പുഷ്പമേള തുടങ്ങി. മേള കാണാൻ ആദ്യ ദിവസമെത്തിയത് 6000 പേർ. ആദ്യമായാണ് ഖത്തീഫ് ബലദിയ അവാമിയ പദ്ധതിക്ക് കീഴിൽ പുഷ്പ മേള സംഘടിപ്പിക്കുന്നത്.
മേളയോടനുബന്ധിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കും വിവിധ വിനോദ, ബോധവത്കരണ പരിപാടികളും കൃഷി ഉൽപന്നങ്ങളുടെയും ഹോം ഗാർഡനു വേണ്ട സാധന സാമഗ്രികളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ജല ഉപയോഗം കുറക്കുന്നതിനു സഹായകമായ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ഫുഡ് കോർണർ, കുടുംബശ്രീ ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സ്റ്റാളുകൾ എന്നിവയും മേളയിലുണ്ട്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 120 പരിപാടികൾ അരങ്ങേറും. വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് പ്രവേശനം.