ത്വാഇഫ് പുഷ്പമേളക്ക് വർണാഭമായ തുടക്കം
text_fieldsത്വാഇഫ്: പതിനഞ്ചാമത് ത്വാഇഫ് പുഷ്പമേളക്ക് വർണശബളമായ തുടക്കം. അൽറുദഫ് ഉല്ലാസകേന്ദ്രത്തിലൊരുങ്ങിയ മേള ത്വഇഫ് ഗവർണർ സഅദ് ബിൻ മുഖ്ബിൽ അൽമൈമൂനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം പ്രദർശന സ്റ്റാളുകൾ ഗവർണർ ചുറ ്റികണ്ടു. സിറ്റി മേയർ എൻജി. മുഹമ്മദ് ആൽഹമീൽ, വിവിധ ഗവൺമെൻറ് വകുപ്പ് മേധാവികളും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത് തു. വിദ്യാർഥികളുടെയും മറ്റും വർണാഭമായ കലാപരിപാടികളുടെയും വെടിക്കെട്ടിെൻറയും അകമ്പടിയിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം.
മുൻവർഷങ്ങളേക്കാൾ കൂടുതൽ സ്റ്റാളുകളും പരിപാടികളും ഇത്തവണയുണ്ട്. ടൂറിസം, പരിസ്ഥിതി, കാർഷിക മന്ത്രാലയങ്ങളുടെ ശാഖാ ഒാഫീസുകളുമായി സഹകരിച്ച് ത്വാഇഫ് നഗസഭയാണ് സംഘാടകർ. പുഷ്പങ്ങളാൽ നിർമിച്ച പരവതാനിയാണ് മേളയിലെ പ്രധാന കാഴ്ച. സ്ട്രോബറി, ബട്ടർഫ്ലൈ തോട്ടങ്ങൾ, പക്ഷി എന്നിവ ആദ്യമായാണ്. വിവിധ കലാസാംസ്കാരിക വിനോദ പരിപാടികൾ, കുട്ടികൾക്കായി പെയിൻറിങ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
മേഖലയിലെ റോസാപൂ വിളവെടുപ്പ് കാലമായതിനാൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗജന്യ സ്റ്റാളുകളുണ്ട്. റോസാപൂക്കളിൽ നിന്നുള്ള വിവിധ ഇനം അത്തറുകളും പരമ്പരാഗതമായി നിർമിക്കുന്ന റോസ് വാട്ടറുകളും വിൽപന നടത്തുന്ന തട്ട് കടകളുണ്ട്. കുടുംബ ഉൽപന്നങ്ങൾക്കായി പ്രത്യേക മൂലകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഗവൺമെൻറ്, സ്വകാര്യ വകുപ്പുകൾ മേളയിൽ പെങ്കടുക്കുന്നുണ്ട്. സന്ദർശകർക്ക് ചെടികളും പൂക്കളും കൃഷി സംബന്ധിച്ച ലഘുലേഖകളും ബുക്ക് ലറ്റുകളും വിതരണം ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
